തിരുവനന്തപുരം: നിറത്തെ ചൊല്ലി നിയമസഭയിൽ ഏറ്റുമുട്ടി എം.എം മണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശ്രീകൃഷ്ണന്റെ നിറവും പ്രവൃത്തിയുമാണെന്ന് എംഎം മണി പരിഹസിച്ചപ്പോൾ, മണിയുടെ നിറം നല്ല വെളുത്തതായതുകൊണ്ട് സാരമില്ലെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.
ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ എംഎം മണി പരിഹസിച്ചത്. പോലീസിനെ വിമര്‍ശിച്ച് തിരവഞ്ചൂർ സംസാരിച്ചതിന് പിന്നാലെയാണ് മണിയുടെ പ്രതികരണം. ‘തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറമാണ്, ശ്രീകൃഷ്ണന്റെ പണിയുമാണ്. സർക്കാരിനെയും പോലീസിനെയും വിമർശിക്കാൻ ഒരു യോഗ്യതയും തിരവഞ്ചൂരിന് ഇല്ല’ എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം.
ഇതോടെ ക്രമപ്രശ്നം ഉന്നയിച്ച് തിരുവഞ്ചൂര്‍ എഴുന്നേറ്റു. മണിയുടെ വാക്കുകള്‍ അതിരു കടക്കുകയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ‘അദ്ദേഹം പറഞ്ഞു, എനിക്ക് കറുത്തനിറമാണെന്ന്. അദ്ദേഹത്തിന് നല്ല വെളുത്ത നിറമായതുകൊണ്ട് ഞാന്‍ അതേക്കുറിച്ച് തര്‍ക്കിക്കുന്നില്ല’ എന്നായിരുന്നു മണിയുടെ പരാമര്‍ശത്തിന് തിരുവഞ്ചൂരിന്റെ മറുപടി. മണിയുടെ പരാമര്‍ശങ്ങള്‍ സഭയിലെ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
Comments