ലക്‌നൗ : മാർച്ച് ഏഴ് മുതൽ ഒമ്പത് വരെ നടക്കുന്ന ഹോളി ആഘോഷം കണക്കിലെടുത്ത് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ എം ദേവരാജ് ഡിസ്‌കോമിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് നിർദേശം നൽകി. ടോൾ ഫ്രീ നമ്പറുമായി ബന്ധപ്പെട്ട നടപടികളും ഉടൻ പൂർത്തീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു.
1912 എന്ന ടോൾഫ്രീ നമ്പറുമായി ബന്ധപ്പെട്ട നടപടികളാണ് ഉടൻ പൂർത്തീകരിക്കുക. ഈ ദിനങ്ങളിൽ മാനേജിംഗ് ഡയറക്ടറുമാർ കൃത്യമായി ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയും ജാഗ്രത പുലർത്തുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ എന്തെങ്കിലും കാരണത്താൽ വൈദ്യുതി തടസ്സം അനുഭവപ്പെട്ടാൽ ഉടൻ നടപടി സ്വീകരിക്കണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.
Comments