ലക്നൗ : വിശ്വാസ വഞ്ചനയുടെ പേരിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനെതിരെ കേസ്. ജസ്വന്ത് ഷാ എന്നയാളുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 409 വകുപ്പ് പ്രകാരം ലക്നൗവിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. . ഗൗരി ഖാൻ ബ്രാൻഡ് അംബാസിഡറായ തുൾസിയാനി എന്ന കെട്ടിട നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട തർക്കമാണ് കേസിനിടയാക്കിയിരിക്കുന്നത് .
ലക്നൗവിലെ സുശാന്ത് ഗോള്‍ഫി സിറ്റിയിലുള്ള തുള്‍സിയാനി ഗോള്‍ഡ് വ്യൂ പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്ലാറ്റ് വാങ്ങുന്നതിനായി കരാര്‍ പ്രകാരം 86 ലക്ഷം നല്‍കിയിട്ടും തനിക്ക് ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്നാണ് പരാതി. മറ്റാർക്കോ ഫ്ലാറ്റ് നൽകുകയായിരുന്നെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.
ഗൗരി ഖാന് പുറമേ തുൾസിയാനി കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്പ്മെന്റ് ലിമിറ്റഡ് ചീഫ് മാനേജിങ് ഡയറക്ടർ അനിൽ കുമാർ തുൾസിയാനി, കമ്പനി ഡയറക്ടർ മഹേഷ് തുൾസിയാനി എന്നിവർക്കെതിരെയും ജസ്വന്ത് ഷാ പരാതി നൽകിയിട്ടുണ്ട്. ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ഗൗരി ഖാന്‍. ബ്രാന്‍ഡ് അംബാസിഡറാല്‍ സ്വാധീനിക്കപ്പെട്ടാണ് താന്‍ പാര്‍പ്പിടം വാങ്ങാന്‍ തീരുമാനമെടുത്തതെന്ന് ജസ്വന്ത് ഷായുടെ പരാതിയില്‍ പറയുന്നു.
ഫാഷന്‍ ഡിസൈനര്‍, ഇന്‍റീരിയര്‍ ഡിസൈനര്‍ എന്നീ നിലകളിലും പ്രശസ്തയാണ് ഗൗരി ഖാൻ .
Comments