ആഗോളതലത്തിൽ വൻ സ്വീകാര്യത നേടി മുന്നേറുകയാണ് രാജമൗലി ചിത്രം ആര്‍ആര്‍ആർ. അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയായ ചിത്രത്തിന് ഓസ്കർ നാമനിർദേശവും ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി രാംചരൺ ഇപ്പോൾ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം അമേരിക്കയിലാണുള്ളത്.
ഇപ്പോഴിതാ, ‘ലെറ്റര്‍ബോക്‌സി’ന് നല്‍കിയ അഭിമുഖത്തിൽ അന്താരാഷ്‌ട്ര തലത്തിലുള്ള ആരാധകര്‍ക്ക് കാണാനായി നാല് ഇന്ത്യന്‍ ചിത്രങ്ങൾ സജസ്റ്റ് ചെയ്തിരിക്കുകയാണ് രാംചരൺ. താരം പഴയതും പുതിയതുമായ നാലു ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ, തനിക്കിഷ്ട്ടപ്പെട്ട വീണ്ടും കാണാൻ ആഗ്രഹിക്കുന്ന നാല് ഹോളിവുഡ് ചിത്രങ്ങളും താരം തിരഞ്ഞെടുത്തിട്ടുണ്ട്.
മിസ്റ്റര്‍ ഇന്ത്യ, ദാന വീര സൂര കര്‍ണ്ണ, രാജമൗലി ചിത്രം ‘ബാഹുബലി’, രാംചരണും സാമന്തയും പ്രധാന വേഷത്തിലെത്തിയ ‘രംഗസ്ഥലം’ എന്നീ ചിത്രങ്ങളാണ് സൗത്ത് ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്തത്. കൂടാതെ, നോട്ട്ബുക്ക്, ടെര്‍മിനേറ്റര്‍ 2, ഗ്ലാഡിയേറ്റര്‍, ഇന്‍ഗ്ലോറിയസ് ബാസ്റ്റര്‍ഡ്‌സ് എന്നീ ഹോളിവുഡ് ചിത്രങ്ങളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും രാംചരണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
Comments