ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ ഡിഎംകെ കൗൺസിലർ കൊല ചെയ്ത ലാൻസ് നായിക് പ്രഭു എന്ന സൈനികന്റെ കുടുംബത്തിന് തണലായി ബിജെപി. അന്തരിച്ച സൈനികന്റെ വീട്ടിലെത്തി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ ആദരമർപ്പിച്ചു. കുടുംബത്തിന് കൈത്താങ്ങായി പത്തു ലക്ഷം രൂപയാണ് ബിജെപി നൽകിയത്. സൈനികന്റെ കൊലപാതകത്തിൽ വലിയ പ്രതിഷേധമാണ് അണ്ണാമലൈയുടെ നേതൃത്വത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ നടന്നത്. ആദ്യ ഘട്ടത്തിൽ മൗനം പാലിച്ച സർക്കാർ ബിജെപിയുടെ പ്രതിഷേധത്തിൽ മുട്ടു മടക്കുകയായിരുന്നു. പ്രതിയെ ഡിഎംകെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ഏറെ വിവാദമായിരുന്നു. അണ്ണാമലൈയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് നാഗോജനഹള്ളി ടൗൺ പഞ്ചായത്തിലെ ഡിഎംകെ കൗൺസിലറായ ആർ ചിന്നസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Today we visited the family of Lance Naik Prabhu avl, who was murdered by a DMK councillor in Krishnagiri district in Tamil Nadu.
On behalf of the brothers & sisters of @BJP4TamilNadu, we handed over a cheque for Rs. 10 Lakhs to the bereaving family. (1/2) pic.twitter.com/B972mSGvZ1
— K.Annamalai (@annamalai_k) March 3, 2023
പൊതു കുടിവെള്ള ടാപ്പിന് സമീപം തുണി അലക്കുന്നതുമായി ബന്ധപ്പെട്ട വാക്കു തർക്കത്തെ തുടർന്ന് ഡി എം കെ നേതാവും സംഘവും സൈനികനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ സഹോദരനും പട്ടാളക്കാരനുമായ പ്രഭാകരനും സംഭവത്തിൽ പരിക്കേറ്റിരുന്നു. ഫെബ്രുവരി 8-നാണ് സംഭവം നടന്നത്. കുടിവെള്ള ടാപ്പിന് സമീപം നിന്ന് വസ്ത്രങ്ങൾ കഴുകുകയായിരുന്നു പ്രഭാകരന്റെ ഭാര്യ പ്രിയ. പ്രഭുവും സഹോദരൻ പ്രഭാകരനും സമീപത്തു തന്നെ ഉണ്ടായിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് ഇവർ പിന്തിരിഞ്ഞു.
എന്നാൽ അന്നു വൈകുന്നേരം തന്നെ ചിന്നസ്വാമി തന്റെ നാല് ആൺമക്കളെയും മറ്റ് ബന്ധുക്കളെയും കൂട്ടി പ്രഭുവിന്റെ വീട്ടിലെത്തുകയും ഇരുവരെയും ആക്രമിക്കുകയും ചെയ്തു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പ്രഭുവിനെ ഹൊസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഭാകരനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിൽസയിലിരിക്കേ ഫെബ്രുവരി 14-നാണ് പ്രഭു മരിച്ചത്. മരിച്ച എം. പ്രഭുവും സഹോദരൻ പ്രഭാകരനും അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഡിഎംകെയ്‌ക്ക് സൈനികരോട് ബഹുമാനമില്ലെന്നും സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ കഴിയുന്നില്ലെന്നും അണ്ണാമലൈ തുറന്നടിച്ചു.
















Comments