ഡിഎംകെ നേതാവ് കൊലപ്പെടുത്തിയ സൈനികന്റെ കുടുംബത്തിന് തണലായി ബിജെപി; കൈത്താങ്ങായി 10 ലക്ഷം രൂപ നൽകി അണ്ണാമലൈ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിഎംകെ നേതാവ് കൊലപ്പെടുത്തിയ സൈനികന്റെ കുടുംബത്തിന് തണലായി ബിജെപി; കൈത്താങ്ങായി 10 ലക്ഷം രൂപ നൽകി അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 10:03 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ ഡിഎംകെ കൗൺസിലർ കൊല ചെയ്ത ലാൻസ് നായിക് പ്രഭു എന്ന സൈനികന്റെ കുടുംബത്തിന് തണലായി ബിജെപി. അന്തരിച്ച സൈനികന്റെ വീട്ടിലെത്തി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ ആദരമർപ്പിച്ചു. കുടുംബത്തിന് കൈത്താങ്ങായി പത്തു ലക്ഷം രൂപയാണ് ബിജെപി നൽകിയത്. സൈനികന്റെ കൊലപാതകത്തിൽ വലിയ പ്രതിഷേധമാണ് അണ്ണാമലൈയുടെ നേതൃത്വത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ നടന്നത്. ആദ്യ ഘട്ടത്തിൽ മൗനം പാലിച്ച സർക്കാർ ബിജെപിയുടെ പ്രതിഷേധത്തിൽ മുട്ടു മടക്കുകയായിരുന്നു. പ്രതിയെ ഡിഎംകെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ഏറെ വിവാദമായിരുന്നു. അണ്ണാമലൈയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ​നാഗോജനഹള്ളി ടൗൺ പഞ്ചായത്തിലെ ഡിഎംകെ കൗൺസിലറായ ആർ ചിന്നസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Today we visited the family of Lance Naik Prabhu avl, who was murdered by a DMK councillor in Krishnagiri district in Tamil Nadu.

On behalf of the brothers & sisters of @BJP4TamilNadu, we handed over a cheque for Rs. 10 Lakhs to the bereaving family. (1/2) pic.twitter.com/B972mSGvZ1

— K.Annamalai (@annamalai_k) March 3, 2023

പൊതു കുടിവെള്ള ടാപ്പിന് സമീപം തുണി അലക്കുന്നതുമായി ബന്ധപ്പെട്ട വാക്കു തർക്കത്തെ തുടർന്ന് ഡി എം കെ നേതാവും സംഘവും സൈനികനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ സഹോദരനും പട്ടാളക്കാരനുമായ പ്രഭാകരനും സംഭവത്തിൽ പരിക്കേറ്റിരുന്നു. ഫെബ്രുവരി 8-നാണ് സംഭവം നടന്നത്. ​കുടിവെള്ള ടാപ്പിന് സമീപം നിന്ന് വസ്ത്രങ്ങൾ കഴുകുകയായിരുന്നു പ്രഭാകരന്റെ ഭാര്യ പ്രിയ. പ്രഭുവും സഹോദരൻ പ്രഭാകരനും സമീപത്തു തന്നെ ഉണ്ടായിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് ഇവർ പിന്തിരിഞ്ഞു.

എന്നാൽ അന്നു വൈകുന്നേരം തന്നെ ചിന്നസ്വാമി തന്റെ നാല് ആൺമക്കളെയും മറ്റ് ബന്ധുക്കളെയും കൂട്ടി പ്രഭുവിന്റെ വീട്ടിലെത്തുകയും ഇരുവരെയും ആക്രമിക്കുകയും ചെയ്തു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പ്രഭുവിനെ ഹൊസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഭാകരനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിൽസയിലിരിക്കേ ഫെബ്രുവരി 14-നാണ് പ്രഭു മരിച്ചത്. മരിച്ച എം. പ്രഭുവും സഹോദരൻ പ്രഭാകരനും അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഡിഎംകെയ്‌ക്ക് സൈനികരോട് ബഹുമാനമില്ലെന്നും സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ കഴിയുന്നില്ലെന്നും അണ്ണാമലൈ തുറന്നടിച്ചു.

Tags: k annamalaitamil nadu-bjpcompensation
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies