ന്യൂ ദൽഹി : മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ രണ്ടു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു.ഹർജി ഇന്ന് പരിഗണിച്ചപ്പോൾ സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി മൂന്നുദിവസം കൂടി നീട്ടണമെന്നും സി ബി ഐ ആവശ്യപ്പെട്ടു.ചില രേഖകൾ കണ്ടെടുക്കണമെന്നും സിബിഐ കോടതിയിൽ ആവശ്യം ഉന്നയിച്ചു. സിബിഐയുടെ അന്വേഷണം പരാജയമെനന്നായിരുന്നു സിസോദിയയുടെ അഭിഭാഷകൻ വാദിച്ചത്.
അതെ സമയം ഡൽഹിയിൽ ആം ആദ്മിയുടെ പ്രതിഷേധ നാടകം നടക്കുന്നുണ്ടായിരുന്നു.
എഫ്ഐആർ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മനീഷ് സിസോദിയ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഡൽഹിയിൽ നടന്ന സംഭവങ്ങളായത് കൊണ്ട് നേരിട്ടു വരാനാകില്ലെന്നും വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് സിസോദിയയുടെ ജാമ്യാപേക്ഷ നിരസിച്ചത്.
തുടർന്നാണ് സിസോദിയ ഹർജി പിൻവലിക്കുകയും വിചാരണ കോടതിയെ സമീപിക്കുകയും ചെയ്തത്.
Comments