ന്യൂഡൽഹി: യുവമോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശ്ശേരിയെ പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞ സംഭവത്തിൽ ഇടപെടുമെന്ന് ദേശീയ വനിതാ കമ്മിഷൻ. കേരളത്തിൽ മാർച്ച് 9-ന് എത്തുമെന്നും വിഷയം ഏറ്റെടുക്കുമെന്നും രേഖ ശർമ ട്വീറ്റിലൂടെ അറിയിച്ചു. മഹിളാ മോർച്ചയുടെ ട്വീറ്റിന് മറുപടിയായാണ് ദേശീയ വനിതാ കമ്മിഷൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ ക്രമസമാധാനനില വിനാശകരമാണെന്നും അത് സംരക്ഷിക്കേണ്ടവർ തന്നെയാണ് ലംഘിക്കുന്നവരെന്നുമായിരുന്നു മഹിളാ മോർച്ച ട്വീറ്റ് ചെയ്തത്. സംഭവത്തെ അപലപിക്കുന്നതായും വിഷയത്തിൽ നടപടിയെടുക്കാൻ ദേശീയ വനിതാ കമ്മിഷനോട് അഭ്യർഥിക്കുന്നതായും ട്വീറ്റിൽ കുറിച്ചിരുന്നു. ഇതിനെ തുടർന്നാണ് ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ രേഖ ശർമ കേരളത്തിലേക്ക് എത്തുന്നത്.
കഴിഞ്ഞ ആഴ്ചയിലാണ് കോഴിക്കോട് മുണ്ടിക്കൽതാഴം ജംഗ്ഷനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച വിസ്മയയെ പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
I am going to kerala on 9th March….Will take up this issue. https://t.co/dr7YwhisXv
— Rekha Sharma (@sharmarekha) March 5, 2023
















Comments