ചുട്ടുപൊള്ളുന്ന വേനൽക്കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ശരീരത്തിൽ അതിവേഗം നിർജ്ജലീകരണം സംഭവിക്കുന്ന സമയം. വേണ്ട ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ആരോഗ്യം പൂർണമായും നഷ്ടപ്പെടുന്ന കാലമാണിത്.
നിർജ്ജലീകരണം തടയുന്നതിനുള്ള പ്രാഥമിക മാർഗം ധാരാളം ശുദ്ധജലം കുടിക്കുകയെന്നതാണ്. ജലാംശം ഏറെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ചൂടുകാലത്ത് കഴിക്കാൻ യോജിച്ച പഴങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം..
തണ്ണിമത്തൻ
ഈ പഴത്തിൽ ഏകദേശം 92 ശതമാനവും വെള്ളം അടങ്ങിയിരിക്കുന്നു. തണ്ണിമത്തനിൽ കലോറിയും വളരെ കുറവാണ്. അതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നവർക്ക് ഏറെ യോജിച്ച പഴം കൂടിയാണിത്. ഉയർന്ന ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ തണ്ണിമത്തൻ ദഹനത്തിനും മികച്ചതാണ്.
സ്ട്രോബറി
കൈനിറയെ സ്ട്രോബറി എടുത്താൽ അതിൽ 91 ശതമാനം വെള്ളം കാണും. ആന്റി ഓക്സിഡന്റുകളുടെ പവർ ഹൗസായ സ്ട്രോബറികൾ വേനൽ കാലത്ത് കഴിക്കുന്ന ഏറെ ഉചിതമാണ്.
തക്കാളി
94 ശതമാനവും വെള്ളം അടങ്ങിയ ഒന്നാണ് തക്കാളി. പോഷകങ്ങളാൽ സമ്പന്നവുമാണിത്. ബിപി കുറയ്ക്കാനും സഹായിക്കുന്ന ഇവ വേനൽകാലത്ത് സ്ഥിരം കഴിക്കാവുന്നതാണ്.
87 ശതമാനം വെള്ളമടങ്ങിയ ഓറഞ്ചും, 96 ശതമാനം വെള്ളമടങ്ങിയ വെള്ളരിക്കയും, വേനൽകാലത്ത് ദിവസം കഴിക്കാൻ ഉചിതമായ പഴങ്ങളാണ്. വിറ്റമിനുകളുടെ കലവറയായ പീച്ചുകൾ, പോഷക സമ്പുഷ്ടമായ മാമ്പഴം, വിറ്റമിൻ സി ധാരാളമടങ്ങിയ മൾബറി, ഇരുമ്പും കാത്സ്യവും വേണ്ടുവോളമുള്ള ഞാവൽപ്പഴം എന്നിവയും വേനൽകാലത്ത് ആരോഗ്യപ്രദമായി ശരീരം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു.
Comments