അമരാവതി: ആന്ധ്രാപ്രദേശിലെ ജനവാസ മേഖലയിലെത്തിയ മാനിനെ രക്ഷപ്പെടുത്തി പ്രദേശവാസികൾ. തിരുപ്പതി ജില്ലയിലെ പിച്ചാത്തൂർ ഗ്രാമത്തിലെ ജനവാസ മേഖലയിലാണ് മാൻ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
വേലിയിൽ തല കുടുങ്ങി കിടന്ന മാനിനെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.
രക്ഷപ്പെടുത്തിയ മാനിനെ പിന്നീട് ലോക്കൽ പോലീസ് സ്റ്റേഷനിലെത്തിച്ച് പോലീസിന് കൈമാറി.
പ്രാദേശിക വെറ്ററിനറി ഉദ്യോഗസ്ഥർ മാനിന് ചികിത്സ നൽകിയ ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. സമീപത്തെ റേപാലപ്പാട്ടിലെ കാടുകളിൽ നിന്ന് വെള്ളം തേടി മാനുകൾ ജനവാസ മേഖലയിലേക്ക് കടന്നതാകാമെന്ന് നാട്ടുകാർ പറഞ്ഞു.
Comments