കൊച്ചി: ആശുപത്രിയിൽ ചികിത്സയിലുള്ള ബാലയെ സന്ദർശിച്ച് അമൃത സുരേഷും മകളും. കൊച്ചി അമൃതാ ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത എത്തിയത്. അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു.
ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്. പാപ്പുവും ചേച്ചിയും അദ്ദേഹത്തെ കണ്ടു, സംസാരിച്ചു. നിലവിൽ വേറെ പ്രശ്‌നങ്ങളൊന്നുമില്ല. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. ദയവ് ചെയ്ത് വ്യാജപ്രചരണങ്ങൾ നടത്തരുതെന്നും ആയിരുന്നു അഭിരാമി സുരേഷിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് കടുത്ത ചുമയും വയറുവേദനയേയും തുടർന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ഇപ്പോൾ ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. കരൾരോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. സഹപ്രവർത്തകർ അടക്കം നിരവധി പേരാണ് ബാലയെ ആശുപത്രിയിലേക്ക് എത്തി സന്ദർശിച്ചത്.
ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ, നിർമ്മാതാവ് ബാദുഷ, പിആർഒ വിപിൻ കുമാർ, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരും ബാലയെ ആശുപത്രിയിൽ എത്തി കണ്ടിരുന്നു.
Comments