മുംബൈ: ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി ബാബ നീം കരോളിക്കൊപ്പം തീർത്ഥയാത്ര നടത്തി നടി അനുഷ്‌കാ ശർമ. ബാബ നീം കരോളിയുടെ കടുത്ത ആരാധികയാണ് നടി. യാത്രയുടെ ചിത്രങ്ങൾ അനുഷ്‌ക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
കൃഷ്ണ ദാസിന്റെ ‘ചാന്റ്‌സ് ഓഫ് എ ലൈഫ് ടൈം’ എന്ന പുസ്‌കത്തിലെ വരികൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ‘മന്ത്രങ്ങൾ എന്റെ മനസ്സിൽ സ്നേഹം നിറയ്‌ക്കുന്നു. അതിന് കാരണം എന്റെ ഗുരു നീം കരോളി ബാബയാണ്. പുറത്തുനിന്ന് നോക്കിയാൽ അദ്ദേഹം ഒരു സാധാരണക്കാരനാണ്. ദേഹം പുതപ്പ് കൊണ്ട് മൂടിയ ഒരു വൃദ്ധൻ. എന്നാൽ അദ്ദേഹത്തിന്റെ സാന്നിധ്യം എന്നിൽ സ്‌നേഹം ചൊരിയുന്നു. ആ മനുഷ്യനിൽ സ്‌നേഹമല്ലാതെ മറ്റൊന്നുമില്ല. എനിക്ക് എന്റെ ഗുരുവിനെപ്പറ്റി സംസാരിച്ചേ മതിയാവൂ. എന്തെന്നാൽ എന്റെ പക്കലുള്ള സത്യവും ശാശ്വതവുമായ എല്ലാം അദ്ദേഹവുമായുള്ള ബന്ധത്തിൽ നിന്ന് ലഭിച്ചതാണ്. ഞാൻ നിങ്ങളെ വിൽക്കാനോ, എതെങ്കിലും ഒരു വിഭാഗത്തിൽ ചേർക്കാനോ ശ്രമിക്കുന്നില്ല. എന്തെന്നാൽ നാം എല്ലാം ഒരു വിഭാഗത്തിൽപ്പെട്ടവരാണ്. ആ വിഭാഗത്തെ മനുഷ്യ വംശമെന്ന് വിളിക്കുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങൾക്കപ്പുറമാണ് മഹാരാജ്-ജി. നാമെല്ലാവരും ഒരു കുടുംബത്തിന്റെ ഭാഗമാണെന്നും ഒരേ രക്തമാണ് നമ്മുടെ സിരകളിലെല്ലാം ഒഴുകുന്നതെന്നും അദ്ദേഹം ആവർത്തിച്ച് പറയും’ എന്ന് അനുഷ്‌ക പറയുന്നു.
കരോളി ബാബയുടെ ആശ്രമങ്ങൾ അനുഷ്‌കയും ഭർത്താവ് വിരാട് കോഹ്‌ലിയും പതിവായി സന്ദർശിക്കാറുണ്ട്. അടുത്തിടെ മകൾ വാമികയ്‌ക്കൊപ്പവും നൈനിറ്റാളിലെ ആശ്രമവും സന്ദർശിച്ചിരുന്നു. ദമ്പതികൾ ക്ഷേത്രം സന്ദർശിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിരാടും അനുഷ്‌കയും മറ്റ് ഭക്തർക്കൊപ്പം ക്ഷേത്രത്തിനുള്ളിൽ ഇരിക്കുന്ന ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ദിക്കപ്പെട്ടിരുന്നു.
Comments