ടെഹ്റാൻ: ഇറാനിൽ പെൺകുട്ടികൾക്ക് നേരെ വിഷവാതകം പ്രയോഗിച്ചെന്ന കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയെന്ന അവകാശ വാദവുമായി ഇറാൻ സർക്കാർ. രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതായി പറയുന്നത്. അഞ്ചു പ്രവിശ്യകളിൽ നിന്നും കുറച്ചുപേരെ അറസ്റ്റ് ചെയ്തെന്നാണ് സർക്കാർ ജനങ്ങളോട് വ്യക്തമാക്കിയത്.
എന്നാൽ അറസ്റ്റ് ചെയ്തവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണംപുരോഗമിക്കുകയാണെന്ന് ഉപ ആഭ്യന്തര വകുപ്പുമന്ത്രി മജീദ് മിറാഹ്‌മദി അറിയിച്ചു.
പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകൾ പൂട്ടിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇറാനിലെ നിരവധി സ്കൂളുകളിൽ വിഷവാതക പ്രയോഗം നടത്തിയിരുന്നു എന്നാണ് കേസേ്. ഇത്തരത്തിൽ 700 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇറാനിലെ മുപ്പത് പ്രവിശ്യകളിലെ 21 സ്‌കൂളുകളിലാണ് സംഭവം നടന്നത്.
വിഷപ്രയോഗം സത്യമാണെന്ന് പ്രവിശ്യകളിലെ ആരോഗ്യ വിഭാഗം കഴിഞ്ഞ രണ്ട് ദിവസം മുന്നെ കണ്ടെത്തിയിരുന്നു. പെൺകുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക വിദ്യാലയങ്ങൾ അടച്ചുപൂട്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി വ്യക്തമാക്കിയതായിരുന്നു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം എന്നാണ് ഇറാൻ പ്രസിഡന്റ് ഇതിനെ വിശേഷിപ്പിച്ചത്.
വിഷബാധയെറ്റങ്കിലും ജീവഹാനിയൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ, ഛർദ്ദി, തലകറക്കം, ക്ഷീണം തുടങ്ങിയ ബുദ്ധിമുട്ടുകളാണ് കുട്ടികൾക്ക് അനുഭവപ്പെടുന്നകത് എന്നാൽ എത് രാസവസ്തുവാണ് ഇവർക്ക് നേരെ പ്രയോഗിക്കപ്പെട്ടെതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
















Comments