ലഖ്നൗ: ഗോരഖ്പൂർ ജില്ലയിലെ ഗോരഖ്നാഥ് ക്ഷേത്രത്തിൽ നടന്ന ഹോളി ആഘോഷങ്ങളിൽ പങ്കെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവരും ഒരുമിച്ച് നിറങ്ങളുടെ ഉത്സവം ആഘോഷിക്കുകയാണെന്നും ദേശമോ ജാതിയോ മതമോ ഭേതമന്യേ, ഒരു വേർതിരിവകളും ഇല്ലെന്ന് പറഞ്ഞ യോഗി എല്ലാവർക്കും ഹോളി ആശംസിക്കുകയും ചെയ്യ്തു.
“എല്ലാവർക്കും ഞാൻ വളരെ സന്തോഷകരമായ ഹോളി ആശംസിക്കുന്നു. പരസ്പരം ഒരു തരത്തിലുള്ള വെറുപ്പോ അസൂയയോ മനസ്സിൽ സൂക്ഷിക്കാതിരിക്കാൻ ഹോളി എപ്പോഴും പ്രചോദനം നൽകുന്നതാണ്. നമ്മുടെ എല്ലാം രാജ്യത്തിനായി സമർപ്പിക്കുന്ന സന്ദർഭങ്ങളുണ്ട്, അവിടെ ഒരു ജാതിയോ വർഗമോ ദേശത്തിന്റെയോ വേർതിരിവോ ഇല്ല. എല്ലാവരും ഒരുമിച്ച് ഹോളി ആഘോഷിക്കുകയാണ്. ഐക്യത്തിന്റെ സന്ദേശം നൽകാൻ ഇതിലും വലിയ അവസരമെന്താണ്? മുഖ്യമന്ത്രി യോഗി പറഞ്ഞു.”
വസന്തത്തിന്റെ വരവു വിളിച്ചറിയിക്കുന്ന ഉത്സവമാണ് ഹോളി. മുഖ്യമായും ഹൈന്ദവ ആഘോഷമായ ഹോളി ഇന്ന് നാനാജാതി മതസ്ഥര്‍ ആഘോഷിക്കുന്നുണ്ട്.
രണ്ടു ദിവസത്തെ ആഘോഷമാണ് ഹോളി. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിവസമായ ധുലന്ദിയാണ് നിറങ്ങളുടെ ദിവസം. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം. തിന്മയുടെ മേൽ നന്മ വിജയം നേടിയത് ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്.
Comments