ന്യൂയോർക്ക്: ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടുന്ന മുഴുവൻ കേന്ദ്രഭരണ പ്രദേശവും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ജഗ്പ്രീത് കൗർ യുഎന്നിൽ പറഞ്ഞു.
‘ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) പ്രസ്താവനയിൽ ഇന്ത്യയെ പറ്റി വസ്തുതാപരമായി തെറ്റായ പരാമർശങ്ങളാണ് പറഞ്ഞെന്നും അത് നിരസിക്കുന്നതായും അവർ പറഞ്ഞു. പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി അടുത്തിടെ ജമ്മു കശ്മീർ ‘അധിനിവേശ’ത്തെ കുറിച്ച് പരാമർശിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
അടുത്തിടെ, മൊസാംബിക് പ്രസിഡൻസിയിൽ നടന്ന കൗൺസിലിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും കുറിച്ച് ബിലാവൽ ഭൂട്ടോ സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഭൂട്ടോ കാശ്മീറിന്റെ വിഷയം സംസാരിച്ചത്. ഇതിനെതിരെയാണ് കൗർ പ്രതിരോധം തീർത്തത്.
Comments