അന്താരാഷ്‌ട്ര വനിതാദിനത്തിന്റെ പ്രധാന്യം പലരും ആശംസാ പോസ്റ്റുകളിൽ മാത്രം ഒതുക്കിയപ്പോൾ ഈ ദിനത്തെ വ്യത്യസ്തമായി പ്രയോജനപ്പെടുത്തിയിരിക്കുകയാണ് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. മുള്ളരിങ്ങാട് മുതൽ പട്ടയക്കുടി വരെയുള്ള നിരവധി വീടുകളിൽ എത്തി അവിടെയുള്ള പെൺകുട്ടികളെ സന്ദർശിച്ച് ബോധവത്കരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന്റെ പ്രധാന്യം പറഞ്ഞുമനസിലാക്കിയും മത്സരപ്പരീക്ഷകൾക്ക് തയ്യാറാടെക്കുക്കാൻ ആവശ്യമായ സഹായം ഉറപ്പുവരുത്തിയും അദ്ദേഹം വനിതാദിനത്തെ അർത്ഥവത്താക്കി.
ഇത് സംബന്ധിച്ച് പി. ശ്യാംരാജ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിൽ പരാമർശിക്കുന്നത് ഇങ്ങനെയാണ്. എഴുതിയാൽ പോരല്ലോ ചെയ്യണം.. ഏതൊരു സമൂഹത്തിന്റേയും പുരോഗമനത്തിന് അടിസ്ഥാനപരമായി വേണ്ടത് മികച്ച വിദ്യാഭ്യാസമാണ്.. പിള്ളേര് പഠിക്കട്ടേ, സ്ത്രീകൾ ഉയരട്ടേ..’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ രൂപം:
ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനമായിരുന്നു…..
എന്തെഴുതണം ..?
എഴുതിയാൽ പോരല്ലോ ,ചെയ്യണം.
രാവിലെ വീട്ടിൽ നിന്നുമിറങ്ങി.
മുള്ളരിങ്ങാട് മുതൽ പട്ടയക്കുടി വരെയുള്ള പ്രദേശങ്ങളിലെ നിരവധി പെൺകുട്ടികളെ കണ്ടു. സെൻട്രൽ യൂണിവേഴ്‌സിറ്റികളിലെ ഡഏ അഡ്മിഷൻ രജിസ്ട്രർ ചെയ്യാനുള്ള അവസാന ദിനം ഈ മാസം 12 ആണ്. കുട്ടികളോടും മാതാപിതാക്കളോടും സംസാരിച്ചു. അഭിരാമി അടക്കമുള്ള കുട്ടികൾ ഇഡഋഠ പരീക്ഷ എഴുതാമെന്ന് സമ്മതിച്ചിട്ടുണ്ട്….
അമൃതയും, ആർച്ചയും, നീലിമയുമെല്ലാം അടുത്ത മാസം, പട്ടയക്കുടിയിൽ നടത്തുന്ന ഓറിയന്റേഷൻ ക്യാമ്പിലും പങ്കെടുക്കും……….
അമൃതയുടെ പിറന്നാൾ ആഘോഷത്തിലും പങ്കെടുത്തു.
ഏതൊരു സമൂഹത്തിന്റേയും പുരോഗമനത്തിന് അടിസ്ഥാനപരമായി വേണ്ടത് മികച്ച വിദ്യാഭ്യാസമാണ്…..
പിള്ളേര് പഠിക്കട്ടേ, സ്ത്രീകൾ ഉയരട്ടേ……
Comments