തൃശൂർ: മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് യുവാവ് ഗുരുതരാവസ്ഥയിൽ. പോട്ട സ്വദേശി അമലിനാണ് മരുന്ന് മാറി നൽകിയത്. അബോധാവസ്ഥയിലായ അമലിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടത്തിൽ പരിക്കേറ്റ മെഡിക്കൽ കോളേജിൽ ചികിത്സ നടക്കുന്നതിനിടയിലാണ് ഗുരുതര ചികിത്സ പിഴവ് സംഭവിച്ചിരിക്കുന്നത്.
ഹെൽത്ത് ടോണിക്കിന് പകരം സമീപത്തെ മെഡിക്കൽ ഷോപ്പിൽ നിന്നും നൽകിയ് ചുമയ്‌ക്കും അലർജിക്കുമുളള മരുന്ന് കഴിച്ചതൊടെയാണ് യുവാവിന്റെ നില ഗുരുതരമായത്. മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകിയ മരുന്ന് പരിശോധിക്കുക പോലും ചെയ്യാതെ നേഴ്‌സ് കഴിക്കാൻ പറഞ്ഞെന്നാണ് ബന്ധുക്കൾ പറയുന്നത്. തുണ്ട് കടലാസിൽ മരുന്നുകളുടെ പേരുകൾ അവ്യക്തമായി എഴുതുന്നത് മെഡിക്കൽ കോളേജിൽ പതിവ് സംഭവമാണ്.
മരുന്ന് കഴിച്ചതോടെ അമലിന്റെ ശരീരമാസകലം ചൊറിച്ചിൽ ഉണ്ടാവുകയും അപസ്മാരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്നാണ് യുവാവിന്റെ നിലഗുരുതരമായതെന്ന് ബന്ധുക്കൾ പറയുന്നു. അതിനിടയിൽ മെഡിക്കൽകോളേജിലെ ഓർത്തോ വിഭാഗത്തിലെ ഒരു ഡോക്ടർക്ക് 3200 രൂപ കൈക്കൂലി നൽകിയെന്ന ഗുരുതര ആരോപണവും ബന്ധുക്കൾ ഉന്നയിച്ചു.
യുവാവിന്റെ നില ഗുരുതരമായതൊടെ മെഡിക്കൽബോർഡ് രൂപീകരിച്ചു. എന്നാൽ ചുമയ്‌ക്കും അലർജിക്കുമുളള മരുന്ന കഴിച്ചാൽ ഇത്രയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
Comments