നിറങ്ങളെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ധരിക്കുന്ന വസ്ത്രങ്ങളിൽ ഇഷ്ട നിറത്തെ ഉൾപ്പെടുത്താൻ ചിലർ ശ്രമിക്കാറുമുണ്ട്. മുഖത്തിനും ശരീരത്തിനും ഇണങ്ങുന്ന നിറമായിരിക്കും നമ്മിൽ പലരും ധരിക്കുക. മറ്റ് ചിലർ കൈവശമുള്ള നിറം ഏതാണോ അത് ഉപയോഗിക്കും. എന്നാൽ വേറെ ചിലർ ഒരു പ്രത്യേക നിറമുള്ള വസ്ത്രങ്ങൾ പതിവായി ധരിക്കും. അതിന് പല കാരണങ്ങളുമുണ്ടാകാം.. ഏത് നിറത്തിലുള്ള വസ്ത്രം ധരിച്ചാലും അതണിയുന്നയാളുടെ മനസിന്റെ തൃപ്തിയാണ് ഏറ്റവും വലുത്..
കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ പലരും ഇഷ്ടപ്പെടാറുണ്ട്. ഏത് സ്‌കിൻ ടോൺ ഉള്ളയാൾക്കും കറുപ്പ് നിറമുള്ള ഡ്രെസുകൾ ഇണങ്ങുമെന്ന പ്രത്യേകതയുമുണ്ട്. നമ്മുടെ വസ്ത്രങ്ങളിൽ ഭൂരിഭാഗവും കറുപ്പാണെങ്കിൽ അതിന് ചില ഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. അവ എന്താണെന്ന് നോക്കാം..
- കറുത്ത വസ്ത്രമാണെങ്കിൽ അതിൽ കറപറ്റിയാലും പെട്ടെന്ന് തിരിച്ചറിയില്ല..
- കറുത്ത വസ്ത്രമിടുമ്പോൾ ചർമ്മത്തിന് അൽപം കൂടി കാന്തി അനുഭവപ്പെടും.
- കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നയാളെ താരതമ്യേന കൂടുതൽ പക്വത തോന്നും.
- ഇഷ്ടമുള്ള ആക്‌സസറീസ് ധരിക്കാം.. എല്ലാം കറുപ്പിന് ഇണങ്ങും..
- വസ്ത്രങ്ങൾ വിലയേറിയതാണോ വിലകുറഞ്ഞതാണോ എന്ന കാര്യം തിരിച്ചറിയാൻ പ്രയാസമായിരിക്കും..
- കറുപ്പിന്റെ ട്രെൻഡ് എന്നും നിലനിൽക്കുന്നതാണ്.. കറുപ്പ് വസ്ത്രത്തിന് എന്നും ഡിമാൻഡ് ഉണ്ടായിരിക്കും..
- സ്റ്റൈലിഷ് ആയ നിറം കൂടിയാണ് കറുപ്പ്.
- മറ്റൊരു നിറത്തിനും തരാൻ സാധിക്കാത്ത ആത്മവിശ്വാസം കറുപ്പ് ധരിക്കുമ്പോൾ ലഭിക്കും.
- കറുപ്പ് ധരിച്ചവർ പെട്ടെന്ന് ശ്രദ്ധയാകർഷിക്കും..
- ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും കറുപ്പ് നിറമുള്ള വസ്ത്രങ്ങൾക്ക് കെൽപ്പുണ്ട്..
Comments