ഡെറാഡൂൺ: സ്ത്രീ ശാക്തീകരണ-സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ‘മുഖ്യമന്ത്രി ഏകൽ മഹിളാ സ്വരോസ്ഗർ യോജന’ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മാതൃശക്തിയെ ശാക്തീകരിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഇനിയും കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിദൂരഗ്രാമങ്ങളിലെ സ്ത്രീകൾ സ്വാശ്രയ സംഘങ്ങളിലൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്‌ക്ക് ഊർജം പകരുന്നു. സ്ത്രീകൾ നൈപുണ്യ ശേഷിയിലൂടെ, അവരുടെ കുടുംബത്തിന്റെ സമ്പദ്വ്യവസ്ഥയ്‌ക്ക് ശക്തി പകരുന്നുവെന്നും ധാമി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 23 കോടി സ്ത്രീകളെ ജൻധൻ അക്കൗണ്ടുകളിലൂടെ ബാങ്കുകളുമായി ബന്ധിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇന്ത്യയൊട്ടാകെ കൈക്കൊണ്ടിട്ടുണ്ട്.
സാമ്പത്തിക- സാമൂഹിക സുരക്ഷ, ആരോഗ്യ സംരക്ഷണം, ഭവനം, വിദ്യാഭ്യാസം, വ്യവസായം മുതൽ സംരംഭകത്വം വരെയുള്ള മേഖലകളിൽ സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരുന്നു. ഇന്ത്യയുടെ വികസനയാത്രയിൽ സ്ത്രീകളെ മുൻനിരയിൽ നിർത്തുന്നതിന് അടുത്തിടെ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതികൾക്ക് ‘മുഖ്യമന്ത്രി ഏകൽ മഹിളാ സ്വരോസ്ഗർ യോജനയും ശക്തി പകരുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
















Comments