കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ കെടുതികൾ ജനങ്ങളെ വലയ്‌ക്കുമ്പോൾ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാത്ത സിനിമ താരങ്ങൾക്കെതിരെ വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്. ലക്ഷ്യദ്വീപിലെയും ഉത്തരേന്ത്യയിലെയുമടക്കം വിഷയങ്ങളിൽ പ്രതികരിച്ച മലയാള സിനിമ താരങ്ങൾ എന്തുകൊണ്ടാണ് സ്വന്തം നാടിന് വേണ്ടി ശബ്ദമുയർത്താത്തത് എന്ന് ജനങ്ങൾ ചോദിക്കുന്നു. ജനങ്ങൾക്ക് ജീവവായു നിഷേധിക്കുന്ന അധികാരകൾക്കെതിരെ പ്രതിഷേധിക്കാൻ എന്തുകൊണ്ടാണ് ഇവർക്ക് കാലതാമസം വരുന്നത്. സർക്കാരിന്റെ പിടിപ്പുകേടിനാൽ കൊച്ചിയിലെ ജനത വിഷം ശ്വസിക്കേണ്ടി വരുമ്പോൾ ലക്ഷ്യദ്വീപ് വിഷയത്തിൽ ഘോരം ഘോരം വാദിച്ച താരങ്ങൾ പ്രതികരിക്കാത്തത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ജനരോക്ഷത്തിന് കാരണമാകുന്നുണ്ട്. ഇതിനിടെ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.
കൊച്ചിയിലെ ജനങ്ങൾ ജാഗത്ര പാലിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് ഉണ്ണിമുകുന്ദൻ രംഗത്തെത്തിയിരിക്കുന്നത്. ‘കൊച്ചിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ ആളുകളും സ്വയം ശ്രദ്ധിക്കുകയും കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുകയും വേണം. സ്വയം സംരക്ഷണം തീർക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അടുത്തിടെയുണ്ടായ തീപിടിത്തത്തെത്തുടർന്ന് വിഷ പുക ഉയരുകയാണ്. പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിനും നിങ്ങളുടെ പ്രിയപ്പെട്ടവരെ പരിപാലിക്കുന്നതിനും അതത് ഉദ്യോഗസ്ഥർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക. വായുമലിനീകരണവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ സൂക്ഷിക്കുക. സുരക്ഷിതരായി ഇരിക്കുക’ എന്നാണ് ഉണ്ണി മുകുന്ദൻ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മലയാള സിനിമയിൽ നട്ടെല്ല് പണയം വെയ്‌ക്കാത്ത ഒരാളെങ്കിലും ഉണ്ടല്ലോ എന്നാണ് ഉണ്ണിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകൾ.
അതേസമയം, ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടിയും രംഗത്തു വന്നു. പത്താൻ സിനിമയുമായി ബന്ധപ്പെട്ട വസ്ത്രവിവാദം ഉടലെടുത്തപ്പോൾ ഘോരം ഘോരം പ്രസംഗിച്ച്, നടിക്ക് ഐക്യദാർഢ്യം അറിയിച്ച സാംസ്കാരിക നായകന്മാർ, സർക്കാരിന്റെ പിടിപ്പുകേടിനാൽ കൊച്ചിയിലെ ജനത വിഷം ശ്വസിക്കേണ്ടി വന്നപ്പോൾ മിണ്ടാട്ടമില്ലാതെ സുഖമായി ഇരിക്കുകയാണെന്ന് ഹരീഷ് പേരടി വിമർശിച്ചു.
















Comments