എറണാകുളം: കളമേശ്ശരി അനധികൃത ദത്ത് സംഭവത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് താത്കാലിമായി വിട്ടു നൽകും. കുഞ്ഞിന്റെ താൽകാലിക സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികളെ ഏൽപ്പിക്കാൻ സമ്മതമാണെന്ന് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മറ്റിയെ മുൻപാകെ അറിയിച്ചു.
ദത്ത് വിവാദമായതൊടെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിരുന്നു. കുഞ്ഞിന്റെ സംരക്ഷണാവകാശം നൽകണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ ദമ്പതികൾ സിഡബ്ല്യുസിയ്‌ക്ക് അപേക്ഷ നൽകിയിരുന്നുു. ഇത് പരിശോധിക്കുന്നതിനിടെയാണ് സിഡബ്ല്യുസി കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളുടെ അനുവാദം തേടിയത്.
തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുഞ്ഞിനെ ആറ് മാസത്തേക്ക് വിട്ടുനൽകുന്നതിന് സമ്മതമാണെന്നാണ് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾ അറിയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച അന്തിമ തീരുമാനം രണ്ടാ ദിവസത്തിനകം ഉണ്ടാകും.
കുഞ്ഞിന്റെ യഥാർത്ഥ മാതാവ് വിദേശത്താണ് എന്ന വിവരം പുറത്ത്
വന്നിരുന്നു. പത്തനംതിട്ട സ്വദേശിയായ ഇവർ പഠനാവശ്യത്തിനായാണ് വിദേശത്ത് പോയതെന്നാണ് സൂചന. എറണാകുളത്ത് പഠിക്കുമ്പോഴാണ് ഇവർ ഗർഭിണിയായത്. കുഞ്ഞിന്റെ യഥാർത്ഥ മാതാവും പിതാവും നിയമപരമായി വിവാഹിതരായിട്ടില്ല
















Comments