കണ്ണൂർ : പ്രാർത്ഥനയ്‌ക്ക് പള്ളിയിൽ പോകുവാൻ അനുവദിച്ചില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലുമെന്ന ഭീഷണിയുമായി തടവുകാരൻ. കണ്ണൂർ സെൻട്രൽ ജയിലിലാണ് സംഭവം. എൻ.ഐ.എ കേസിലെ പ്രതിയായ നാറാത്ത് സ്വദേശി മുഹമ്മദ് പോളക്കണ്ടിയാണ് ജയിൽ ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കിയത്. ഇയാൾക്കെതിരെ ജോയിന്റ് സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രാർത്ഥനയ്‌ക്ക് പള്ളയിൽ പോകണമെന്ന ആവശ്യം ഇയാൾ ഉന്നയിക്കുന്നത്. എന്നാൽ ഇതിന് അനുവാദം നൽകാതിരുന്നതിനെ തുടർന്ന് വധഭീഷണി മുഴക്കുകയായിരുന്നു. ജോർജിയയിൽ തീവ്രവാദ സംഘടനയായ ഐ.എസിൽ ചേരുവാൻ പോകവെയാണ് ഇയാളെ പിടികൂടിയത്.
ഐ.എസ് ബന്ധത്തിന്റെ പേരിൽ യു.എ.പി.എ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലെ അവിസുരക്ഷാ സംവിധാനമുള്ള പത്താം ബ്ലോക്കിലാണ് പാർപ്പിച്ചിരിക്കുന്നത്.
Comments