അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ നീണ്ട ഇടവേളയ്‌ക്ക് ശേഷം അർദ്ധസെഞ്ചുറി നേടിയിരിക്കുകയാണ് വിരാട് കോഹ്‌ലി. ബോർഡർ-ഗാവസ്‌കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദിലെ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലാണ് കോഹ്‌ലി അർദ്ധസെഞ്ചുറി തികച്ചത്. പതിനാലുമാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കോഹ്‌ലി ടെസ്റ്റിൽ 50 പിന്നിടുന്നത്. ഇതിന് മുമ്പ് 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയായിരുന്നു കോഹ്‌ലിയുടെ അർദ്ധസെഞ്ചുറി.
ഇപ്പോഴിതാ വിരാട് കോഹ്‌ലി അർദ്ധസെഞ്ചുറി നേടിയപ്പോഴുള്ള യുവതാരം ഇഷാൻ കിഷന്റെ പ്രതികരണം വൈറലായിരിക്കുകയാണ്. കൈകൾ കൂപ്പി അഭിവാദ്യം ചെയ്യുകയായിരുന്നു ഇഷാൻ. നീണ്ട ഇടവേളയ്‌ക്ക് ശേഷം താൻ നേടിയ അർദ്ധസെഞ്ചുറി വലിയ ആഘോഷമാക്കുകയാണ് കോഹ്‌ലി.
അതേസമയം അഹമ്മദാബാദിലെ അർദ്ധസെഞ്ചുറിയോടെ വിരാട് കോഹ്‌ലി മറ്റൊരു നേട്ടത്തിലുമെത്തി. ടെസ്റ്റിൽ ഇന്ത്യയിൽ 4000 റൺസ്് കോഹ്‌ലി പൂർത്തിയാക്കി. ഈ നേട്ടം പൂർത്തിയാക്കുന്ന അഞ്ചാം ഇന്ത്യൻ താരമാണ് ഇപ്പോൾ വിരാട് കോഹ്‌ലി.
Comments