ഹൈദരാബാദ് : ഹൈദരാബാദിൽ സിഐഎസ്എഫിന്റെ ( സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്) റൈസിംഗ് ഡേ പരിപാടിയിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തി. ഇന്നലെ വെെകുന്നേരമാണ് അദ്ദേഹം നഗരത്തിലെത്തിയത്. സംസ്ഥാന ബിജെപി നേതാക്കൾ ആഭ്യന്തര മന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. തുടർന്ന് ഇന്ന് സിഐഎസ്‌എഫ് 54-ാമത് വാർഷിക റൈസിംഗ് ഡേ പരേഡ് ആഘോഷങ്ങളിൽ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കും. ഹൈദരാബാദിലെ നാഷണൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അക്കാദമിയിൽ (NISA) വെച്ചാണ് പരിപാടി.
“ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയുടെ നെടുംതൂണുകളിലൊന്നാണ് സിഐഎസ്എഫ്. ഹൈദരാബാദിൽ നടക്കുന്ന 54-ാമത് റൈസിംഗ് ഡേ പരേഡിൽ പങ്കെടുക്കും. ഇന്ത്യയുടെ ധൈര്യശാലികളെ കാണാൻ കാത്തിരിക്കുകയാണ്.-” എന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ രണ്ട് വർഷമായി, എല്ലാ അർദ്ധസൈനിക സേനകളും ഡൽഹിക്ക് പുറത്താണ് റൈസിംഗ് ഡേ ആഘോഷിക്കുന്നത്. ഇത്തവണ ഹൈദരാബാദിലെ നാഷണൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി അക്കാദമിയിലാണ് (NISA) ആഘോഷിക്കുന്നത്. മാർച്ച് 19 ന് ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിൽ സിആർപിഎഫ് റൈസിംഗ് ഡേ സംഘടിപ്പിക്കും.
















Comments