റെഡ് കാർപ്പറ്റ് എന്ന പദം ഓസ്‌കർ പുരസ്‌കാരം പോലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. താരങ്ങളും അവാർഡ് നോമിനികളും ഫാഷൻ പോസിംഗ് നടത്തുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്ന ഇടമാണ് റെഡ് കാർപ്പെറ്റ്. എന്നാൽ ഇത്തവണത്തെ ഓസ്‌കാർ പുരസ്‌കാരത്തിന് റെഡ് കാർപ്പറ്റിന്റെ ശോഭയുണ്ടാകില്ല. കാരണം റെഡ് കാർപ്പറ്റിന് പകരം ഇത്തവണ ഓസ്‌കാർ വേദി ഒരുക്കുക ഷാംപെയ്ൻ നിറത്തിൽ. അൽപ്പം മങ്ങിയ വെള്ള നിറമാണ് ഷാംപെയ്ൻ നിറം.
ഓസ്‌കർ അവതാരകൻ ജിമ്മി കിമ്മലാണ് ഷാംപെയ്ൻ കാർപറ്റ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ലോസ് ഏഞ്ജലസിലായിരുന്നു ചടങ്ങുകൾ നടന്നത്. വെള്ള നിറത്തിലേക്ക് മാറുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും . ചുവപ്പ് അശുഭ നിറമാണെന്നും വെള്ള പ്രതീക്ഷയുടെ നിറമാണെന്നും ജിമ്മി പറഞ്ഞു. കഴിഞ്ഞ വർഷത്തെ വിൽ സ്മിത്ത്- ക്രിസ് റോക്ക് സംഭവം പോലെ അശുഭകരമായ കാര്യങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യം ഉയരുന്നതായും അദ്ദേഹം അറിയിച്ചു. അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രത്യേക ടീമിനെ തന്നെ തയാറാക്കിയിട്ടുണ്ടെന്നും ജിമ്മി കീം വ്യക്തമാക്കി. എന്നാൽ കാർപ്പെറ്റിന്റെ നിറം മാറ്റത്തിൽ താരങ്ങൾക്കിടയിലും അസംതൃപ്തിയുണ്ടെന്നാണ് സൂചന.
തൊണ്ണൂറ്റിയെട്ടാമത് ഓസ്‌കാർ നിശ ഇന്ത്യക്കാരെ സംബന്ധിച്ചും പ്രധാനപ്പെട്ടാതാണ്. ഓസ്‌കാർ പ്രഖ്യാപനത്തിന് ഒരു നാൾ മാത്രം ബാക്കി നിൽക്കെ ആർആർആർ ലാണ് ഇന്ത്യൻ പ്രതീക്ഷ. ഒറിജിനൽ സോംഗ്’ വിഭാഗത്തിൽ ‘നാട്ടു നാട്ടു’ എന്ന ഗാനം ആദ്യ 5-ലെ പട്ടികയിലുണ്ട്്.. ഷാംപെയ്ൻ കാർപ്പെറ്റിൽ എം എം കീരിവാണിയും രാജമൗലിയും എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ.
















Comments