ഓസ്‌കർ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം. നാളെ (തിങ്കൾ) രാവിലെ ഇന്ത്യൻ സമയം 5.30-നാണ് ഓസ്‌കർ പ്രഖ്യാപനം. ഇതേ സമയം രാജമൗലി ചിത്രം ആർ.ആർ.ആറിലെ ‘നാട്ടു നാട്ടു’വിൽ എല്ലാ പ്രതീക്ഷയും അർപ്പിച്ചിരിക്കുകയാണ് രാജ്യം. ഒറിജിനൽ സോങ് വിഭാഗത്തിലാണ് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഓസ്‌കർ നാമനിർദേശം ലഭിച്ചത്.
ഇത്തവണ ഓസ്‌കർ വേദിക്ക് ഏറെ ആവേശമാകാൻ ഇന്ത്യൻ സാമീപ്യം ഏറെയാണ്. അവർഡ് നിശയിൽ പങ്കെടുക്കുന്നതിനായി രാജമൗലിയും നായകൻമാരായ ജൂനിയർ എൻടിആറും, രാം ചരൺ തേജയുമുണ്ട്. ഇവരെ കൂടാതെ ഓസ്‌കർ വേദിയിൽ അവതാരികയായി ദീപിക പദ്കോണുവും പ്രത്യക്ഷപ്പെടും. സംഗീത സംവിധായകൻ എം.എം. കീരവാണി ഓസ്‌കർ വേദിയിൽ ലൈവ് പെർഫോമൻസ് ചെയ്യുന്നുണ്ട്. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ നാട്ടു നാട്ടുവിന് കീരവാണി ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.
അമേരിക്കൻ നടിയും നർത്തകിയുമായ ലോറൻ ഗോട്‌ലീബ് ആണ് ഓസ്‌കർ പുരസ്‌കാര വേദിയിൽ ‘നാട്ടു നാട്ടു’വിനു ചുവടുവെക്കുന്നത്. നടി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
















Comments