ന്യൂഡൽഹി: യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് ദോഹയിലേക്കുള്ള വിമാനം കറാച്ചിയിൽ അടിയന്തിരമായി ഇറക്കി. നൈജീരിയൻ പൗരനായ അബ്ദുള്ള (60) ആണ് മരിച്ചത്. ഇൻഡിഗോ വിമാനമാണ് കറാച്ചിയിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിട്ടത്. മെഡിക്കൽ അത്യാഹിതത്തെ തുടർന്ന് വിമാനം അടിയന്തര ഇറക്കലിനുള്ള അനുമതി കറാച്ചി എയർ ട്രാഫിക് കൺട്രോളറിൽ നിന്ന് ലഭിച്ചിരുന്നെന്ന് പാകിസ്താൻ സിവിക് ഏവിയേഷൻ അതോറിറ്റി വക്താവ് പറഞ്ഞു.
യാത്രക്കാരന് ആരോഗ്യപ്രശ്‌നം ഉണ്ടായതിനെ തുടർന്ന് വിമാനം അടിയന്തിരമായി കറാച്ചിയിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ യാത്രക്കാരനെ രക്ഷിക്കാൻ സാധിച്ചില്ലെന്നും വിമാനത്താവളത്തിലെ മെഡിക്കൽ ടീം അറിയിച്ചു.
പാകിസ്താൻ വ്യോമയാന മന്ത്രാലയും ദേശീയ ആരോഗ്യ മന്ത്രാലയവും യാത്രക്കാരന്റെ മരണം സ്ഥിരീകരിച്ചു. മറ്റ് യാത്രക്കാർക്ക് യാത്രസകര്യം സജ്ജീകരിച്ചിട്ടുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു.
Comments