ന്യൂഡൽഹി: കേംബ്രിഡ്ജിൽ നടന്ന പരിപാടിയിൽ ഇന്ത്യയ്‌ക്കെതിരെ പരാമർശങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വിദേശരാജ്യങ്ങളിലെ പൊതുവേദികളിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ രാഹുൽ ശ്രമിച്ചതിനെ സഭ അപലപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലാണ് അദ്ദേഹം രാഹുലിനെതിരെ തുറന്നടിച്ചത്.
ഇന്ത്യയിൽ ജനാതിപത്യം തകർന്നെന്ന പ്രസ്താവന ലോകത്തിന് മുന്നിൽ രാജ്യത്തിന് അപമാനമാണെന്നും ലണ്ടനിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ രാഹുൽ ഗാന്ധി ശ്രമിച്ചെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷിയും രാഹുലിനെതിരെ ഇന്ന് രംഗത്ത് എത്തിയിരുന്നു. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് രാഹുൽ ഗാന്ധി കീറിയെറിഞ്ഞപ്പോഴും ജനാധിപത്യം എവിടെയായിരുന്നെന്ന് പ്രഹ്ലാദ് ജോഷി ചോദിച്ചു.
















Comments