ചെന്നൈ: ഓസ്‌കാർ പുരസ്‌കാരം നേടിയ ‘ എലിഫന്റ് വിസ്പെറേഴ്സ് ‘ എന്ന ഡോക്യുമെന്ററിയിലൂടെ പ്രശ്‌സ്തമായ കുട്ടിയാനയെ കാണാൻ കാണികളുടെ തിക്കും തിരക്കുമാണ്. തൈപ്പാട് മുതുമല ആന ക്യാമ്പിലാണ് ഈ കുട്ടിയാനയുള്ളത്. ഇവിടെ വിനോദ സഞ്ചാരികൾ തടിച്ചു കൂടിയിരിക്കുകയാണ്.
രണ്ട് അനാഥ ആനകളെ ദത്തെടുക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ഈ ഡോക്യുമെന്റെിയുടേത്. എലിഫന്റ് വിസ്പെറേഴ്സിന് ഓസകാർ പുരസ്‌കാരം ലഭിച്ചതിലും ആനയെ കാണാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് വിനോദസഞ്ചാരികൾ പറഞ്ഞു.
തമിഴ് ഡോക്യുമെന്ററിയുടെ സംവിധായകനായ കാർത്തികി ഗോൺസാൽവെസും നിർമ്മാതാവ് ഗുനീത് മോംഗയും 95-മത് ഓസ്‌കാർ പുരസ്‌കാരം ഏറ്റുവാങ്ങി. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അടിസ്ഥാന ബന്ധത്തെ കുറിച്ച് സംസാരിക്കാനാണ് ഞങ്ങൾ ഇവിടെ നിൽകുന്നതെന്നും. മൃഗങ്ങളുടെയും മനുഷ്യരുടെയും ആത്മബന്ധം വെളിപ്പെടുത്തുന്ന ഈ ചിത്രത്തിന് അംഗീകാരം നൽകിയതിൽ ഓസ്‌ക്കാറിനോട് നന്ദിയും പറഞ്ഞു. 2019ൽ മോംഗയുടെ ‘പീരിയഡ്’ എന്ന ഡോക്യുമെന്ററിയ്‌ക്കും ഓസ്‌കാർ പുരസ്‌ക്കാരം ലഭിച്ചിരുന്നു.
















Comments