ആർആർആറിന്റെ ഓസ്‌കർ പുരസ്‌കാരമണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇപ്പോഴിതാ ചർച്ചയാകുന്നത് ഓസ്കർ വേദിയിൽ അവതാരകന്‍ ജിമ്മി കിമ്മല്‍ നടത്തിയ ഒരു പരാമര്‍ശമാണ്. ആർആർആർ ബോളിവുഡ് ചിത്രമാണെന്നുള്ള പരാമർശം നിരവധി പരാമർശങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ഒസ്കാർ വേദിയിലേക്ക് നടന്‍ ഡൈ്വയ്ന്‍ ജോണ്‍സണ്‍, നടി എമിലി ബ്ലണ്ട് എന്നിവരെ ക്ഷണിക്കുന്നതിന് തൊട്ട് മുമ്പാണ് ജിമ്മി കിമ്മിൽ ഇത്തരത്തിലെ പരാമർശം നടത്തിയത്. നാട്ടു നാട്ടു എന്ന ഗാനത്തിന്റെ പശ്ചാതലത്തിൽ അവതാരകനെ വേദിയിൽ നിന്നും മാറ്റുന്നതായിരുന്നു രംഗം. ഇതിനിടയിലാണ് അദ്ദേഹം ആർആർആർ ബോളിവുഡ് ചിത്രമാണെന്ന് പറഞ്ഞത്.
എന്നാൽ അവതാരകന്റെ പരാമർശത്തിൽ രോക്ഷം കൊണ്ടിരിക്കുകയാണ് ആരാധകർ.
സമുഹമാദ്ധ്യമങ്ങളിൽ ഇതിനെതിരെ നിരവധി പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്. ആര്‍.ആര്‍.ആര്‍ ഒരു ദക്ഷിണേന്ത്യന്‍ ചിത്രമാണ്, ഒരു തെലുങ്ക് ചിത്രം, ടോളിവുഡ്. ചിലര്‍ പറയുന്നതുപോലെ ബോളിവുഡ് അല്ലെന്ന് എഴുത്തുകാരി പ്രീതി ഛിബ്ബറും ട്വീറ്റ് ചെയ്തിട്ടുണ്ട്.
മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ എസ് എസ് രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടുവിന് ഓസ്‌കർ പുരസ്‌കാരം സ്വന്തമാക്കിയത്. ഹൃദയത്തിൽ തൊടുന്ന ഈണങ്ങളുമായി തെന്നിന്ത്യ കീഴടക്കിയ സംഗീതസംവിധായകനാണ് എം എം കീരവാണി. എസ് എസ് രാജമൗലി ഒരുക്കിയ ‘ആർആർആറി’ലെ ‘നാട്ടുനാട്ടു’ ഗാനമാണ് ലോകപ്രശസ്ത സംഗീതജ്ഞരുടെ സൃഷ്ടികൾക്കൊപ്പം മത്സരിച്ച് ‘ഒറിജിനൽ സോങ്’ വിഭാഗത്തിൽ ഒന്നാമതെത്തിയത്.
Comments