മുംബൈ: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി യുവാവ്. പിറ്റേന്ന് ജോലിയ്ക്ക് പോയി തിരിച്ചെത്തിയ ശേഷം പോലീസിൽ കീഴടങ്ങിയ സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് നാട്. അനിത വിശ്വകർമ എന്ന 25-കാരിയെയാണ് ഭർത്താവ് പ്രഭുനാഥ് വിശ്വകർമ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് സംഭവം. ഉറങ്ങി കിടന്നിരുന്ന അനിതയെ ഭർത്താവ് ടൗവൽ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ സ്വഭാവത്തിലും പ്രവൃത്തിയിലും തോന്നിയ മാറ്റമാണ് പ്രഭുനാഥിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇവരുടെ കുട്ടികളെ സഹോദരിയുടെ വീട്ടിൽ ഏൽപ്പിച്ച ശേഷം വീട്ടിൽ തിരികെ എത്തി പ്രഭു മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി.
തുടർന്ന് പിറ്റേ ദിവസം ഇയാൾ പതിവ് പോലെ ജോലിയ്ക്കും പോയി. ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ ശേഷം പ്രതി തന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്. ഉടനെ പോലീസ് സ്ഥലത്തെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
Comments