റാഞ്ചി: ഝാർഖണ്ഡിൽ മുഖ്യമന്ത്രിയായ ഹേമന്ത് സൊറാന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജീവ് അരുൺ എക്കയ്‌ക്ക് നോട്ടിസ് അയച്ച് ഇഡി. ഝാർഖണ്ഡ് ഖനന അഴിമതിയുമായി ബന്ധപ്പെട്ട് നാളെ ഇഡിയ്‌ക്ക് മുന്നിൽ ഹാജരകണമെന്നാണ് നിർദ്ദേശം. ഖനന അഴിമതിയുമായി പങ്കുണ്ടെന്ന് ഇഡി സംശയിക്കുന്ന വിശാൽ ചൗധരിയുമായി എക്ക ഇടപ്പാടുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.
തൊഴിലുറപ്പ് ഫണ്ട് തട്ടിപ്പ്, ഝാർഖണ്ഡ് ഖനന അഴിമതി, കളളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കേസിൽ വിശാൽ ചൗധരിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റെ പരിശോധന നടത്തിയിരുന്നു. എക്കയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയത് വ്യക്തമാക്കുന്ന രേഖകൾ ചൗധരിയുടെ വീട്ടിൽ നിന്നും ഇഡി പിടിച്ചെടുത്തിരുന്നു.
ഝാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സൊറാന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു എക്ക. കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യേഗസ്ഥയായിരുന്ന പൂജസിംഗളയെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ രേഖകൾ പിടിച്ചെടുത്തതായും ഇഡി വ്യക്തമാക്കി.
Comments