തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ മൗനം വെടിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന നടത്തുന്നത്.ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായി ദിവസങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് ആരോപണം ഉയർത്തിയ പ്രതിപക്ഷം കഴിഞ്ഞ രണ്ട് ദിവസവും സഭാനടപടികൾ ബഹിഷ്കരിച്ചിരുന്നു.
കൊച്ചിയിലെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്തത്തിലെ ഡയോക്സിന്റെ അളവ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിക്കണമെന്നും നിലവിലെ ശ്വാസകോശ പരിശോധന കൊണ്ട് കാര്യമില്ലെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടതെന്നും കത്തിൽ പറയുന്നു. സ്ഥലം പരിശോധിക്കുന്നതിന് ലോകാരോഗ്യ സംഘടനയെ വിളിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്ന വിഷയത്തിലാകും പ്രതിപക്ഷത്തിന്റെ ഇന്നത്തെ അടിയന്തര പ്രമേയ നോട്ടീസ്. മത്സ്യബന്ധനം, വനം, ഭക്ഷ്യം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയും ഇന്ന് നിയമസഭയിൽ നടക്കും.
Comments