പത്തനംതിട്ട: മദ്യപിച്ച് വാഹനമോടിക്കുകയും സഹപ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ അഞ്ച് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ. സഹപ്രവർത്തകനെ കയ്യേറ്റം ചെയ്ത എഎച്ച്ഒയ്ക്കെതിരെയും നടപടിയെടുത്തു.
കോട്ടയം ജില്ലയിലെ വൈക്കം യൂണിറ്റിലെ ഡ്രൈവർ സി ആർ ജോഷി, തൊടുപുഴ യൂണിറ്റിലെ ലിജോ സി ജോൺ, മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവർ വി രാജേഷ് കുമാറിനെയുമാണ് മദ്യപിച്ച് ജോലി ചെയ്തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. പത്തനംതിട്ട ഗ്യരേജിലെ വിജെ പ്രമോദാണ് സസ്പെൻഷനിലായ ഡിപ്പോ ജീവനക്കാരൻ.
കഴിഞ്ഞ ഫെബ്രുവരി 13-ന് എറണാകുളം തൃപ്പൂണിത്തുറ ഹിൽ പാലസിന് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവർമാർ മദ്യപിച്ച് വാഹനമേടിച്ചതായി കണ്ടെത്തിയത്. ഇവരെ പിന്നീട് സ്റ്റേഷനിൽ എത്തിച്ച് ‘ ഞാൻ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല’ എന്ന് 1000 തവണ എഴുതിച്ചിരുന്നു.
Comments