ഓസ്‌കർ പുരസ്‌കാരവും നേടിയതോടെ നാട്ടു നാട്ടു ഗാനത്തെ കുറിച്ച് അറിയാൻ ലോക ജനത തിരക്ക് കൂട്ടുന്നു. ഗൂഗിൾ സർച്ചിൽ നാട്ടു നാട്ടു എന്ന് തിരയുന്നതിൽ കഴിഞ്ഞ ദിവസം 1105 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
2022 മാർച്ചിലാണ് ഗാനം പുറത്തിറങ്ങിയത്. അതിന് ശേഷം ടിക് ടോക്കിലും റീലുകളിലും ഗാനം വലിയ തരംഗമായി മാറുകയായിരുന്നു. 52.6 മില്യൺ ആളുകളാണ് ഗാനം ടിക് ടോക്കിൽ ആസ്വദിച്ചത്. ജാപ്പനിസ് ഓൺലൈൻ കാസിനോ ഗൈഡ് ആയ 6Takarakuji ഈ ഗൂഗിൾ ഡാറ്റ പുറത്തു വിട്ടത്.
രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിലെ കീരവാണി സംഗീതം നൽകിയ ഗാനമാണ് നാട്ടു നാട്ടു. പ്രേം രക്ഷിത് ആണ് ഗാനത്തിന് ചടുലമായ ചുവടുകൾ ഒരുക്കിയത്. നടന്മാരായ ജൂനിയർ എൻടിആറിന്റേയും രാം ചരൺ തേജയുടെയും പ്രകടനങ്ങൾ ഈ ഗാനത്തെ വ്യത്യസ്തമാക്കി.
Comments