ബാഗ്ദാദ്: ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് ചാവേറുകളെ വധിച്ച് സൈന്യം. സ്ഫോടകവസ്തുക്കൾ നിറച്ച് ബെൽറ്റുകൾ അണിഞ്ഞെത്തിയ 22 ഐഎസ് ചാവേറുകളെയാണ് ഇറാഖി സുരക്ഷാസേന വധിച്ചത്. ഇറാഖിലെ ഭീകരവിരുദ്ധ സേനാ മേധാവി ലഫ്. ജനറൽ അബ്ദുൾ വഹാബ് അൽ സെയ്ദിയാണ് ഇക്കാര്യം അറിയിച്ചത്.
ഇറാഖിലെ അൽ ഖൈം നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള മരുഭൂമിയിലാണ് സംഭവം നടന്നത്. ഫെബ്രുവരി 26-ന് ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷൻ മാർച്ച് പകുതിയോടെയാണ് അവസാനിച്ചത്. ഭീകരരെ വധിക്കുന്ന വീഡിയോ സേന പുറത്ത് വിട്ടിട്ടുണ്ട്.
ദൃശ്യങ്ങളിൽ കറുത്ത യൂണിഫോം ധരിച്ച സിടിഎസ് സൈനികർ മരുഭൂമിയിലെ ഒരു ഗുഹ വളയുകയും ഗ്രനേഡുകൾ എറിയുകയും ചെയ്യുന്നുണ്ട്. തുടർന്ന് വെടിയുതിർക്കുകയും ഗുഹയിൽ നിന്ന് മൃതദേഹങ്ങളും ശരീരഭാഗങ്ങളും ചിന്നിചിതറുന്നതായും കാണാം.
Comments