ബെംഗളൂരു: ബെംഗളൂരു കൊലപാതക പരമ്പര തള്ളി പോലീസ്. റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിൽ മൃതദേഹം കണ്ടെത്തിയ കേസിലെ അഭ്യൂഹങ്ങളാണ് പോലീസ് തള്ളിയത്. സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ബിഹാറിൽ നിന്നുള്ള കമൽ, തൻവീർ, ഷാക്കിബ് എന്നീ പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒളിവിലുള്ള അഞ്ച് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. ഇത് കൊലപാതക പരമ്പരയല്ലെന്നും ജനുവരിയിലും ഡിസംബറിലും റിപ്പോർട്ട് ചെയ്യപ്പെട്ട കൊലപാതകങ്ങളുമായി പ്രതികൾക്ക് ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.
ഇൻതിഖാബ് എന്നയാളുമായിട്ടായിരുന്നു മരിച്ച തമന്നയുടെ രണ്ടാം വിവാഹം. എന്നാൽ ഇൻതിഖാബിന്റെ സഹോദരൻ നവാബിന് ഈ ബന്ധത്തെ എതിർപ്പായിരുന്നു. തമന്നയെ തിരികെ വീട്ടിൽ അയക്കാനും നവാബ് നിർബന്ധിച്ചിരുന്നു. എന്നാൽ ഇൻതിഖാബ് ഇതിനെ എതിർത്തു. ഇതിനെ
തുടർന്ന് സഹോദരൻ വീട്ടിൽ ഇല്ലതിരുന്ന സമയത്ത് നവാബും സുഹൃത്തുക്കളും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയും പർദ്ദകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം റെയിൽവേ സ്റ്റേഷനിലെ ഡ്രമ്മിൽ ഉപേക്ഷിച്ചു.
പ്രതികൾ ബിഹാറിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മൂന്ന് പ്രതികളെ പിടികൂടിയെന്നും ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Comments