ഷില്ലോങ് : മേഘാലയയിൽ ഇലക്ട്രിക് ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നു. വൈദ്യുതീകരിക്കുന്നതിന് വേണ്ടി രണ്ട് ലൈനുകൾ കമ്മീഷൻ ചെയ്തതോടെ ഇതിന് വേണ്ട ആദ്യഘട്ട നടപടി ആരംഭിച്ചിരിക്കുകയാണ്. വടക്കുകിഴക്കൻ മേഖലയിൽ ഇലക്ട്രിക് ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നതിന്റെ ഭാഗമായാണ് റെയിൽവേയുടെ നീക്കം.
ദുദ്‌നായി-മെണ്ടിപഥർ സിംഗിൾ ലൈൻ സെക്ഷൻ, അഭയപുരി-പഞ്ചരത്‌ന ഡബിൾ ലൈൻ സെക്ഷൻ എന്നീ രണ്ട് ലൈനുകളാണ് വൈദ്യുതീകരിക്കുന്നത്. ഇലക്ട്രിക് ലോക്കോമോടീവ് ഉപയോഗിച്ച് വലിക്കാൻ കഴിയുന്ന ട്രെയിനുകളാണ് മേഘാലയയിലെ മെണ്ടിപഥറിൽ സർവീസ് നടത്തുന്നതെന്നും ശരാശരി വേഗത വർദ്ധിപ്പിക്കുമെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ, സംസ്ഥാനത്ത് പാസഞ്ചർ, ചരക്ക് ട്രെയിനുകളാണ് കൂടുതലായി സർവീസ് നടത്തുന്നത്.
ഇലക്ട്രിക് ട്രെയിനുകൾ വരുന്നത്തോടുകൂടി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇലക്ട്രിക് ലോക്കോമോട്ടിവുകൾ ഉപയോഗിച്ച് കയറ്റി കൊണ്ടുവരുന്ന ചരക്ക് ട്രെയിനുകൾക്ക് മേഘാലയിൽ നേരിട്ട് എത്തിച്ചേരാനാകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. കൂടാതെ, ഫോസിൽ ഇന്ധനത്തിൽ നിന്ന് വൈദ്യുതിയിലേക്ക് മാറുന്നതിനൊപ്പം മലിനീകരണം കുറയ്‌ക്കാനും സാധിക്കും.
















Comments