മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം; യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ

Published by
Janam Web Desk

കോഴിക്കോട്: മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയെന്ന കേസിൽ നാല് പേർ പിടിയിൽ. അറസ്റ്റിലായവരിൽ യുവതിയും ഉൾപ്പെടുന്നു. സംഭവത്തിൽ പാർലർ നടത്തിപ്പുകാരനായ പെരിന്തൽമണ്ണ കിഴക്കുംപാടത്തെ പുത്തൻപീടിക ഹൗ -സിൽ പി.പി.മുഹമ്മദ് സ്വാലിഹ്, റാഫിയ, അജീഷ്, ഈദ് മുഹമ്മദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കോഴിക്കോട് ജാഫർഖാൻ കോളനി റോഡിലെ ഹെർബെല്ല സ്പാ പാർലറിന്റെ മറവിൽ നടത്തിയെന്നാണ് കേസ്. നടക്കാവ് പോലീസ് ഇൻസ്‌പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Share
Leave a Comment