റോബോട്ട് വക്കീലിനെതിരെ കേസ്; ലൈസൻസില്ലാതെ പ്രാക്ടീസ് ചെയ്‌തെന്ന് പരാതി; അന്വേഷണം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

റോബോട്ട് വക്കീലിനെതിരെ കേസ്; ലൈസൻസില്ലാതെ പ്രാക്ടീസ് ചെയ്‌തെന്ന് പരാതി; അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 08:36 pm IST
FacebookTwitterWhatsAppTelegram

ലൈസൻസ് ഇല്ലാതെ പ്രാക്ടീസ് ചെയ്ത അഭിഭാഷകനെതിരെ കേസ് എടുത്ത വാർത്തയാണ് ഇപ്പോൾ ഓൺലൈൻ ലോകത്ത് ചർച്ചയാവുന്നത്. പെട്ടെന്ന് കേൾക്കുമ്പോൾ യാതൊരു പുതുമയും തോന്നുന്നില്ലെങ്കിലും വാർത്ത കാട്ടുതീ പോലെ പടരാൻ ഒരു കാരണമുണ്ട്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്തയാൾ മനുഷ്യനല്ല, റോബോട്ട് ആണെന്നതാണ് ഇതിന് കാരണം.

ലോകത്തിലെ ആദ്യത്ത റോബോട്ട് അഭിഭാഷകനായി അറിയപ്പെടുന്ന റോബോ ലോയറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ ഡുനോട്ട്‌പേ ആണ് ലോകത്തിലെ ആദ്യ റോബോട്ട് ലോയറെ തയ്യാറാക്കിയത്. ചാറ്റ്-ബോട്ട് സ്‌റ്റൈലിലുള്ള റോബോട്ടാണിത്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോബോ വക്കീലിനെ സൃഷ്ടിച്ചതെന്നാണ് കമ്പനിയുടെ വാദം.

എന്നാൽ സമീപകാലത്ത് റോബോട്ട് പരിഹരിച്ച ഒരു പ്രശ്‌നത്തെക്കുറിച്ച് അറിഞ്ഞ ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡൽസൺ എന്ന സ്ഥാപനമാണ് സംഭവത്തിൽ പോലീസിന് പരാതി നൽകിയത്. പ്രസ്തുത റോബോട്ട് വക്കീലാണെന്ന് നിർമാതാക്കൾക്ക് അവകാശപ്പെടാമെങ്കിലും നിയമത്തിന്റെ കണ്ണിൽ ‘റോബോട്ട് വക്കീൽ’ പ്രാക്ടീസ് ചെയ്യുന്നത് നിയമവരുദ്ധമാണെന്ന് എഡൽസൺ ചൂണ്ടിക്കാട്ടി.

നിയമബിരുദം കരസ്ഥമാക്കിയിട്ടില്ലാത്ത, നിലവിൽ ഒരു അഭിഭാഷകന്റെയും മേൽനോട്ടത്തിൽ പ്രാക്ടീസ് ചെയ്യാത്ത ഒരാൾ നിമയസഹായം നൽകുക എന്നുള്ളത് ഗുരുതരമായ തെറ്റാണ്. ഇത്തരത്തിലൊരു റോബോട്ട് ജനങ്ങൾക്ക് സേവനം നൽകുന്നത് പലവിധത്തിലുള്ള പ്രത്യാഘാതങ്ങളും സൃഷ്ടിക്കാൻ കാരണമാകും. പാർക്കിംഗ് ടിക്കറ്റുകളുടെ പേരിൽ ഉടലെടുത്ത തർക്കത്തിന് പരിഹാരം കാണാൻ റോബോട്ട് വക്കീലിനെ ചിലർ സമീപിച്ചതും തുടർന്നുണ്ടായ പ്രശ്‌നങ്ങളും ഇതിനുദാഹരണമാണെന്നാണ് പരാതിയിൽ എഡിൽസൺ പറയുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘റോബോട്ട് വക്കീൽ’ ഇതിനോടകം നിരവധി കേസുകൾക്ക് പരിഹാരം കണ്ടിട്ടുണ്ടെന്നാണ് ഡുനോട്ട്‌പേ അവകാശപ്പെടുന്നത്. സംഭവത്തിൽ കേസന്വേഷണം തുടരുകയാണ്.

Tags: california
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies