വിലകൂടിയ മൊബൈലോ ഇലക്ട്രോണിക് ഉപകരണങ്ങളോ വാങ്ങുന്നതിന് ഇക്കാലത്ത് നമ്മൾ ആശ്രയിക്കുന്നത് കണ്‍സ്യൂമര്‍ വായ്പയെയാണ്. പ്രതിമാസം നിശ്ചിതതുക അടച്ചുകൊടുത്താല്മതി, ഉത്പന്നം വീട്ടിലെത്തിക്കാം . മുഴുവന്‍ തുകയും നല്‍കാതെ തവണകളായി നല്കി ഉത്പന്നം വീട്ടിലെത്തിക്കാമെന്ന നേട്ടമാണ് അധികമാലോചിക്കാതെ പലരെയും അതിന് പ്രേരിപ്പിക്കുന്നത്. ‘നോ കോസ്റ്റ് ഇ.എം.ഐ’ ‘സീറോ കോസ്റ്റ് ഇ.എം.ഐ’ എന്നീ പേരുകളില്‍ അറിയപ്പെടുന്ന വായ്പയ്ക്ക് പലിശ ബാധ്യതയുമില്ല
എന്നാൽ ഇതൊക്കെയാണെങ്കിലും തവണകൾ മുടങ്ങിയാൽ ബാങ്കുകാർ അവരുടെ സ്ഥിരം രീതികൾ പുറത്തെടുക്കും . അത് ഭീഷണിയാകാം , സമ്മർദ്ദമാകാം അങ്ങനെ പലതുമാകാം . അത്തരത്തിൽ ഇ എം ഐ മുടങ്ങിയ ഒരു ബൈക്ക് ബാങ്കുകാർ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .
മഹാരാഷ്ട്രയിലെ വൈജാപൂരിലെ ഒരു കർഷകന് തവണ അടയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ്, ബാങ്കുകാർ ബൈക്ക് കൊണ്ടുപോയത് . അതും മറ്റൊരു ബൈക്കിൽ വച്ചാണ് കൊണ്ടുപോയത് എന്നതാണ് ദൃശ്യങ്ങളെ വൈറലാക്കുന്നത് . നിഹാരിക ശർമ്മ (@neharikasharmaa) എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. യഥാസമയം ഗഡു അടക്കാത്തതിന്റെ പേരിൽ ബൈക്കിൽ വച്ചാണ് ഇവർ ബൈക്ക് കൊണ്ടുപോയത്.
തവണ മുടങ്ങിയാൽ എവിടെ വച്ച് കണ്ടാലും ബൈക്ക് ഇത്തരത്തിൽ കൊണ്ടുപോകുമെന്നാണ് വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപഭോക്താക്കൾ പറയുന്നത് . മുടങ്ങിയ ഇ എം ഐ തിരിച്ചടച്ച കർഷകന് തന്റെ ബൈക്ക് മടക്കി കിട്ടിയെങ്കിലും തവണ മുടക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണെന്നും സോഷ്യൽ മീഡിയ പറയുന്നു
Comments