മഞ്ജുവാര്യർ, സൗബിന് ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെള്ളരിപട്ടണം’. പേര് പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപ്പറ്റിയ ചിത്രമാണിത്. രാഷ്ട്രീയ ആക്ഷേപഹാസ്യ സ്വഭാവമുള്ള സിനിമയുടെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നൂറ് ശതമാനവും ചിരിപ്പിക്കും എന്ന് ഉറപ്പ് നൽകുന്ന ട്രെയിലറാണ് പുറത്തു വന്നിരിക്കുന്നത്.
ചിത്രം ഈ മാസം 24-ന് തിയറ്ററുകളിലെത്തും. മാദ്ധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും മഹേഷ് വെട്ടിയാരും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചക്കരക്കുടം എന്ന പഞ്ചായത്തിൽ നടക്കുന്ന സംവഭങ്ങളാണ് കഥയുടെ പശ്ചാത്തലം. കെ പി സുനന്ദ എന്ന കഥാപാത്രത്തെ മഞ്ജു വാര്യരും സഹോദരനായ കെ പി സുരേഷ് എന്ന കഥാപാത്രത്തെ സൗബിന് ഷാഹിറും അവതരിപ്പിക്കുന്നു.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് സിനിമ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം- അലക്സ് ജെ പുളിക്കൽ, എഡിറ്റിംഗ്- അപ്പു എന്‍ ഭട്ടതിരി. മധുവാസുദേവൻ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് സച്ചിന് ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. കലാസംവിധാനം- ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ ഡിസൈനർ- ബെന്നി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത് ബി നായർ, കെ ജി രാജേഷ് കുമാർ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്. പിആർഒ- എ.എസ് ദിനേശ്.
Comments