കുമ്പളങ്ങിയിൽ മാത്രമല്ല താനൂരും കവര്; ഒട്ടുംപുറം അഴിമുഖത്തെ നീലപ്പരവതാനി കാണാനെത്തുന്നത് ആയിരങ്ങൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുമ്പളങ്ങിയിൽ മാത്രമല്ല താനൂരും കവര്; ഒട്ടുംപുറം അഴിമുഖത്തെ നീലപ്പരവതാനി കാണാനെത്തുന്നത് ആയിരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 11:12 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം : കേരളത്തിൽ വീണ്ടും കവര് പൂത്തു. താനൂര്, ഒട്ടുംപുറം അഴിമുഖത്താണ് നീലപ്പരവതാനി വിതച്ച് കവര് പൂത്തത്. അഴിമുഖത്തോട് ചേർന്നുള്ള കളരിപടി പുന്നൂക്കിൽ വാഴതാളത്ത് ഏക്കർ കണക്കിന് സ്ഥലത്താണ് കവര് പൂത്തത്. വിസ്മയ കാഴ്ച കാണുന്നതിനായി വിവധ സ്ഥലങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് ഇവിടേയ്‌ക്കെത്തുന്നത്. വാഹനങ്ങളിലും അല്ലാതെയും എത്തുന്ന സന്ദർശകർക്കുവേണ്ടി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി നഗരസഭ അറിയിച്ചു.

എറണാകുളത്തെ കുമ്പളിങ്ങിയിൽ വല്ലപ്പോഴുമൊക്കെ കാണുമായിരുന്ന പ്രതിഭാസമാണ് താനൂരിലും പ്രത്യക്ഷപ്പെട്ടത്. ജലത്തിൽ ലവണാംശം കൂടുന്നതനുസരിച്ച് കവരിന്റെ ജൈവദീപ്തിക്കും തിളക്കമേറും. കവരുള്ള സമയങ്ങളിൽ ജലജീവികളുടെ ചലനങ്ങളുൾപ്പെടെ തിളക്കത്തോടെയാണ് കാണാനാവുക. ഇത്തരത്തിൽ വെള്ളം ഓളം തല്ലുമ്പോഴാണ് നീല പ്രകാശം കാണുവാൻ സാധിക്കുന്നത്. രാത്രിയിൽ ആയിരക്കണക്കിന് മിന്നാമിനുങ്ങുകൾ പറന്നു നടക്കുന്നതിന് സമമാണ് തീരപ്രദേശത്തെ ഈ കാഴ്ചകൾ.

കടലിലെ സൂക്ഷ്മജീവികൾ പുറത്തു വിടുന്ന പ്രകാശ പ്രതിഭാസമായ ബയോലൂമിനസെൻസാണ് നാട്ടിൻപുറങ്ങളിൽ കവര് പൂത്തു എന്നറിയപ്പെടുന്നത്. നൊക്റ്റിലൂക്ക സിന്റിലൻസ് എന്ന സ്വതന്ത്രമായി ജീവിക്കുന്ന ഡൈനോഫ്‌ലജെല്ലേറ്റ് സമുദ്രജീവിയുടെ ജൈവദീപ്തിയാണ് കവര് എന്നറിയപ്പെടുന്നത്. ഇവയുടെ കോശാംഗങ്ങളിൽ നടക്കുന്ന പ്രവർത്തനത്താൽ കോശദ്രവ്യത്തിൽ ജൈവദീപ്തി ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഏതാണ്ട് മിന്നാമിനുങ്ങിലെ ലൂസിഫെറിൻ എന്ന രാസവസ്തു ജൈവദീപ്തി പുറപ്പെടുവിക്കുന്നതും ഇതിനു സമാനമാണെന്ന് വിദഗ്ധർ പറയുന്നത്. ഇണയെയും ഇരകളെയും ആകർഷിക്കാനും ചിലപ്പോഴൊക്കെ ശത്രുക്കളിൽ നിന്ന് രക്ഷ നേടുന്നതിനും ഇത്തരത്തിൽ ജൈവദീപ്തി പുറപ്പെടുവിക്കാറുണ്ട്.

വേനലിൽ വെള്ളം വറ്റി കട്ടി കൂടി ഉപ്പുരസം അധികരിക്കുമ്പോഴാണ് സാധാരണയായി പ്രതിഭാസം ഉണ്ടാവുന്നത്. മഴക്കാലത്ത് ഇത് കാണുവാൻ സാധിക്കാറില്ല. വൈകിട്ട് ഏഴ് മുതൽ പുലർച്ചെ വരെ മാത്രമാണ് ഇതിന്റെ ദൃശ്യഭംഗി ആസ്വദിക്കാനാവുക. പകൽ സമയങ്ങളിൽ സാധാരണ ജലാംശത്തിന്റെ നിറം തന്നെയാണ് ഇവിടെ ദൃശ്യാമാവുന്നത്.

 

 

Tags: THANURKAVARU
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies