കോഴിക്കോട്: ശസ്ത്രക്രിയയ്‌ക്ക് വിധേയായ യുവതിയെ പീഡനത്തിരയാക്കിയ സംഭവത്തിൽ അറ്റന്റർ കസ്റ്റഡിയിൽ. വടകര സ്വദേശി എം എം ശശീന്ദ്രനെയാണ് കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ ബോർഡ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്നടപടി. ഗ്രേഡ് വൺ അറ്റന്ററായ ഇയാളെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലാണ് സംഭവം നടന്നത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ കോഴിക്കോട് സ്വദേശിനിയാണ് അക്രമത്തിനിരയായത്. പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ നിന്ന് ശസ്ത്രക്രിയയ്‌ക്ക് ശേഷം യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം.
സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടുവന്നതിന് ശേഷം മടങ്ങിയ അറ്റൻഡർ ശശീന്ദ്രൻ കുറച്ചുകഴിഞ്ഞ് തിരികെ വന്നു. ഈ സമയം മറ്റൊരു രോഗിയുടെ നില ഗുരുതരമായതിനെ തുടർന്ന് ജീവനക്കാരെല്ലാം അവിടെയായിരുന്നു. ഈ സമയമാണ് യുവതിയ്‌ക്ക് നേരെ അതിക്രമം നടന്നത്. മയക്കം മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് ഭർത്താവിനോടാണ് വിവരം വെളിപ്പെടുത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുകയായിരുന്നു.
















Comments