മലപ്പുറം: നോമ്പ് സമയത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ കളിയാക്കുന്നവർക്ക് മറുപടിയുമായി സംവിധായകൻ ഒമർ ലുലു. ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത്. ഇന്ത്യ പോലെ ഒരുപാട് കമ്മ്യൂണിറ്റി ഉള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോൾ പ്രത്യേകിച്ച്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദുബായ് തന്നെ നോമ്പിന് ഹോട്ടലുകൾ അടച്ച് ഇടരുത് എന്നും ഭക്ഷണം കൊടുക്കണം എന്ന നിയമം പാസാക്കി കഴിഞ്ഞുവെന്നും ഒമർ ലുലു പറഞ്ഞു.
‘കഴിഞ്ഞ നോമ്പിനു ഹോട്ടലുകൾ അടച്ചിടരുത് എന്ന് പറഞ്ഞതിന് ഇന്നും കളിയാക്കിക്കൊണ്ടുള്ള ഉന്നക്കായ കമ്മന്റ്സും ടാഗുകളും വന്ന് കൊണ്ട് ഇരിക്കുന്നു. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾ, പ്രായമായ ആളുകൾ, അസുഖം ഉള്ളവർ, നോമ്പ് ഇല്ലാത്തവർ, കുട്ടികൾ ഇവരൊക്കെ ആയി പരിചിതമല്ലത്ത വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മുക്ക് അറിയില്ല നോമ്പിനു ഏതൊക്കെ ഹോട്ടൽ പ്രവർത്തിക്കും എന്നും അത് എവിടെ സ്ഥിതി ചെയ്യുന്നു എന്നും. നമ്മുടെ ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത്, അതും ഒരു ദിവസം അല്ല, 30 ദിവസമുള്ള ആചാരമാണ് നോമ്പ്’.
‘പ്രത്യേകിച്ച് നമ്മൾ ഇന്ത്യ പോലെ ഒരുപാട് കമ്മ്യൂണിറ്റി ഉള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോൾ എന്ന് കരുതി പറഞ്ഞതാണ്. പകൽ നോമ്പ് സമയം ഹോട്ടലുകളിൽ കച്ചവടം കുറയുന്നത് കാരണം ഹോട്ടൽ അടച്ചിടരുത് പകരം ഒരുപാട് ഐറ്റംസ് കുറച്ച് ഉള്ളത് ഒന്നോ രണ്ടോ വിഭവങ്ങൾ നല്ല രുചികരമായി കൊടുക്കുക. ഞാൻ വീണ്ടും പറയുന്നു നമ്മുടെ ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത് അത്രമാത്രം. ഇപ്പോൾ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദുബായ് തന്നെ നോമ്പിനു ഹോട്ടലുകൾ അടച്ച് ഇടരുത് വരുന്ന കസ്റ്റമേഴ്സിന് ഭക്ഷണം ഇരുത്തി കൊടുക്കണം എന്ന നിയമം പാസാക്കി കഴിഞ്ഞു’ എന്നും ഒമർ ലുലു ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments