കാടിറങ്ങിയ കരിവീരന്മാർ - കൊലകൊല്ലിയുടെ കഥ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

കാടിറങ്ങിയ കരിവീരന്മാർ – കൊലകൊല്ലിയുടെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 08:21 pm IST
FacebookTwitterWhatsAppTelegram

ഭാഗം ഒന്ന്
വൈക്കത്തു തിരുനീലകണ്ഠന്‍, കിടങ്ങൂര്‍ കണ്ടങ്കോരന്‍, കോന്നിയില്‍ കൊച്ചയ്യപ്പന്‍, ആവണാമനയ്‌ക്കല്‍ ഗോപാലന്‍, കൊട്ടാരക്കര ചന്ദ്രശേഖരന്‍, ആറന്മുള വലിയ ബാലകൃഷ്ണന്‍, പന്തളം നീലകണ്ഠന്‍, തിരുവട്ടാറ്റാദികേശവന്‍ എന്നിങ്ങിനെ കേട്ടാലും കേട്ടാലും മതിവരാത്ത ഐതീഹ്യമാലയിലെ ആനക്കഥകൾ ആവോളം ആസ്വദിച്ചവരാണ് മലയാളികൾ. കൂടാതെ ഗുരുവായൂർ കേശവനും നമുക്ക് വികാരമായിരുന്നു. പക്ഷെ കാടിറങ്ങി വന്നു മനുഷ്യനോട് യുദ്ധം പ്രഖ്യാപിച്ച ഒറ്റയാന്മാരെ കണ്ടു ഭയന്നോടുകയാണ് ഇന്ന് മലയാളികൾ.
സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും നന്മയുടെയും അനശ്വരപ്രതീകങ്ങളായിരുന്ന ഐതീഹ്യമാലയിലെ ആനകളെങ്കിൽ ചോരക്കൊതിയന്മാരാണ് ഇന്നത്തെ ഒറ്റയാന്മാരിൽ പലരും. സമീപകാലത്ത് കാടിറങ്ങി വന്ന് വർത്തയിലിടം നേടിയ കരിവീരന്മാരെ പരിചയപ്പെടുത്തുന്ന പരമ്പരയാണിത്

കൊലകൊല്ലിയുടെ കഥ..
ആധുനിക കാലത്ത് കാടിറങ്ങിയ ഒറ്റയാന്മാരുടെ ചരിത്രമെഴുതിയാൽ അതിലെ ഒന്നാം പേരുകാരൻ കൊലകൊല്ലിയാണ് . തിരുവനതപുരം ജില്ലയുടെ കിഴക്കൻ മേഖലയായിരുന്നു ഇവന്റെ വിഹാര രംഗം.പേപ്പാറ കോട്ടൂർ ഫോറെസ്റ്റ് റേഞ്ചിലെ ഏറ്റവും ആക്രമണകാരിയായ കാട്ടാനയായിരുന്നു കൊലകൊല്ലി. 2006 നു മുൻപ് 10 -12 വർഷം കൊണ്ട് പൊടിയക്കാല, ചാത്തനാട്, കല്ലുപാറ വനമേഖലയിലിൽ നടന്നിട്ടുള്ള പന്ത്രണ്ടോളം കൊലപാതകങ്ങളിൽ ഇവനാണ് പ്രതി. കാട്ടിലെ മറ്റാനക്കൂട്ടങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുപോയ ആ സഹ്യന്റെ മകൻ ഇടയ്‌ക്കിടെ മലയിറങ്ങി ഊരുകളിൽ എത്തുമായിരുന്നു. ആദ്യമൊക്കെ കുംഭം മീനം മാസങ്ങളിൽ ഉൾക്കാടുകൾ ഉണങ്ങിക്കരിയുമ്പോളായിരുന്നു അവന്റെ നാടുകാണൽ. അഗസ്ത്യകൂടത്തിലെ മഴക്കാടുകളിൽ പ്ലാവുകൾ ധാരാളമുണ്ട്. അവയിൽ വിളഞ്ഞിരുന്ന മാധുര്യവും മണവുമേറിയ ചക്കപ്പഴങ്ങളായിരുന്നു ആ കൂട്ടം തെറ്റിയ കൊമ്പന്റെ ലക്‌ഷ്യം. ആ ചക്കപ്രിയന് കാണിക്കാർ നല്ലൊരു പേരിട്ടു. `ചക്കമാടൻ ‘.

ആദ്യമൊക്കെ വലിയ ഉപദ്രവങ്ങൾ ഉണ്ടാക്കാതെ കിട്ടിയ ചക്കകളും തിന്ന് ഏതാനും ദിവസം നാടുകണ്ട്‌ അവൻ മടങ്ങുമായിരുന്നു. അക്കാലത്ത് മറ്റെല്ലായിടത്തു മെന്നപോലെ അഗസ്ത്യ വനം ബയോളജിക്കൽ പാർക്കിന്റെ പലഭാഗങ്ങളിലും വാറ്റുകാർ താവളമുറപ്പിച്ചിരുന്നു. അവർ ധാരളം കോട കലക്കി വെക്കുമായിരുന്നു. ഉൾക്കാട്ടിലെ തിളയ്‌ക്കുന്ന കത്തിരി വെയിലിൽ ദാഹിച്ചു വലഞ്ഞാണ് ആ കൊമ്പൻ നാട്ടിലേക്കിറങ്ങുക. അതിലൊരിക്കൽ അവൻ ദാഹജലമെന്നു കരുതി വാറ്റുകാരുടെ കോട രുചിച്ചു നോക്കി. പാകമായ ചാരായവും അവനു കിട്ടിയിട്ടുണ്ടാകാം. ആ ദ്രാവകങ്ങളുടെ മത്ത് പിടിപ്പിക്കുന്ന വീര്യം പിന്നെ അവനൊരു ഹരമായി. അടിച്ചു പൂസായി ഊരിലേക്കിറങ്ങിയ അവൻ പതിവുപോലെ ചക്കപ്പഴം തേടി നടന്നു. പക്ഷെ ഇത്തവണ ചക്ക മാത്രമല്ല പ്ലാവ് ഒന്നടങ്കം അവൻ പിഴുതെടുത്തു. പിന്നെ ചീനി തെങ്ങ് കവുങ്ങ് വാഴ എന്നുവേണ്ട കണ്ണിൽ കണ്ടതൊക്കെ നശിപ്പിക്കാൻ തുടങ്ങി. തങ്ങളുടെ കോട പാകമാകുമ്പോൾ ഏതൊരു എക്സൈസ് കാരനെക്കാളും കൃത്യതയോടെ എത്തുകയും കുറെയൊക്കെ കുടിച്ച ശേഷം വാറ്റുപകരണങ്ങൾ അടക്കം നശിപ്പിക്കുകയും ചെയ്തുപോന്ന ആ ചക്കമാടൻ കാട്ടിലെ കള്ളവാറ്റുകാരുടെ കണ്ണിലെ കരടായി മാറി .അവനെ ചതിയിൽ വീഴ്‌ത്താനായി പിന്നെ അവരുടെ ശ്രമം. നഞ്ചു കലക്കിയ കോടയും വിഷം കലക്കിയ ചാരായവും തോട്ട നിറച്ച ശർക്കരയും എന്നുവേണ്ട പറ്റുന്ന എല്ലാ ചതിയും മനുഷ്യർ പുറത്തെടുത്തു. എന്നാൽ അവനെ വേട്ടയാടാൻ ചെന്ന ഏതൊരു മനുഷ്യനെക്കാളും ബുദ്ധിശക്തി ചക്കമാടനുണ്ടായിരുന്നു. ഇത്തരം കെണിയിലൊന്നും അവൻ വീണില്ല എന്ന് മാത്രമല്ല ,ആ വെച്ച കെണിയൊക്കെ മറ്റൊരാനക്കും ദോഷമില്ലാത്ത വിധം അവൻ നശിപ്പിച്ചു കളഞ്ഞു എന്നാണ് കേൾവി. അങ്ങിനെയൊരിക്കൽ ഒരു പടക്കം പൊട്ടിയാണെന്നു പറയപ്പെടുന്നു ആനയുടെ തുമ്പിക്കൈയുടെ തുമ്പ് പൊട്ടിക്കീറി. അതോടെ അവനു മനുഷ്യനോട് പകയായി.
എപ്പോഴോ മുന്നിൽ കാണുന്നവരെ ആക്രമിക്കാനും തുടങ്ങി.രാവെന്നില്ല പകലെന്നില്ലാതെ അവന്റെ വിളയാട്ടം തുടങ്ങി. കുറേപ്പേരെ ചവുട്ടിക്കൊന്നപ്പോൾ ഊരുകാർ അവനൊരു പേരിട്ടു .അതാണ് “കൊലകൊല്ലി”. ചക്കമാടൻ എന്ന സുന്ദരമായ പേര് കൊലകൊല്ലി എന്നായി മാറി. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ആനപ്പേര് അങ്ങിനെയാണ് പിറന്നത്.

പൊടിയക്കാല വനവാസി സെറ്റില്മെന്റിന്റെ നിത്യ ദുരിതമായി ആ ഒറ്റയാൻ മാറി. പന്ത്രണ്ട് പേരാണ് അവന്റെ നരനായാട്ടിൽ പൊലിഞ്ഞു പോയത്. “കൊലകൊല്ലി” എന്നും പത്രത്താളുകൾ അപഹരിക്കാൻ തുടങ്ങിയപ്പോൾ ഭരണകൂടം ഇടപെട്ടു. തമിഴ്‌നാട്ടിൽ നിന്നും കുങ്കിയാനകളും ആനപിടുത്തത്തിലെ വിദഗ്‌ദ്ധഅംഗവും എത്തി. യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ചു കൂടുണ്ടാക്കി. ഒരുപാട് നാളത്തെ കാത്തിരുപ്പ്. കാറ്റിനെതിരായ ദിശപിടിച്ചു ആനക്ക് പിന്നാലെയുള്ള നിരീക്ഷണം, ഇതിനിടെ നാട്ടിലിറങ്ങി കൊലകൊല്ലി നടത്തുന്ന അതിക്രമങ്ങൾ, നാട്ടിലെ പത്രവാർത്തകൾ കാട്ടിലെ വനവാസികളുടെ പ്രതിഷേധം ഇവയൊക്കെ അരങ്ങു തകർത്തുകൊണ്ടിരുന്നു. ഒടുവിൽ ഒരു ദിവസം തമിഴ്നാട് വനം വകുപ്പിലെ ഡോക്ടർ മനോഹരന്റെ വെടിയേറ്റോടിയ കൊലകൊല്ലി ഉൾക്കാട്ടിൽ മയങ്ങി വീണു. ഇത് തന്നെ തക്കമെന്നു കരുതി വനവകുപ്പും സംഘവും അവന്റെ അടുത്തെത്തി. പക്ഷെ മയക്കു മരുന്നിന്റെ മോഹനിദ്ര വിട്ടുണർന്ന കൊലകൊല്ലി ഉച്ചത്തിൽ ചിന്നം വിളിച്ചു കൊണ്ട് അവിടെ നിന്നും ഓടിപ്പോയി. പേപ്പാറ ഡാമിന്റെ റിസെർവൊയർ നീന്തി കടന്ന് കാടിന്റെ സുരക്ഷിതത്വത്തിലേക്ക് അവൻ ഊളിയിട്ടു.

പക്ഷെ തൊട്ടു പിന്നാലെ വീണ്ടും അവൻ ഊരിലേക്ക് തിരിച്ചെത്തി .അത് അധികൃതർക്ക് ഒരു അവസരമായി. അപ്പോഴേക്കും ഔദ്യോഗിക സംഘം കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റിലെ അരുണ് എന്നൊരു താത്‌കാലിക വാച്ചറെ ആനയെ വെടിവെക്കാൻ പഠിപ്പിച്ചിരുന്നു. കൊലകൊല്ലിയെ തളക്കാനായി ദക്ഷിണേന്ത്യയിലെ ഏറ്റവും മിടുക്കനായ താപ്പാന ആനമല കലീം എത്തി. കൂടെ കപിൽ ദേവ് ,പല്ലവൻ നഞ്ചൻ എന്നീ താപ്പാനകളും. ഇവരെ സഹായിക്കാൻ കേരള വന വകുപ്പിന്റെ സോമൻ എന്ന മിടുക്കനും കൂടി ആയപ്പോൾ കൊലകൊല്ലി ഇക്കുറി പെടും എന്നുറപ്പായി. കുറെ ദിവസം നോക്കി നടന്ന ശേഷം അരുണിനും സംഘത്തിനും കൊലകൊല്ലിയെ തരത്തിനു കിട്ടി. അരുണിന്റെ വെടിയേറ്റ് കൊലകൊല്ലി മയങ്ങി വീണു. ആനമല കലീം എന്ന ഭീമാകാരനായ താപ്പാന കൊലകൊല്ലിയെ കൈകാര്യം ചെയ്തു. ഒടുവിൽ അവനായി നിർമിച്ച താത്കാലിക കാരാഗൃഹത്തിലേക്ക് കൊലകൊല്ലി നടന്നു കയറി.
2006 ജൂണ്ഒന്നിനാണു കൊലകൊല്ലിയെ വനപാലകർ പിടികൂടി ആനക്കൊട്ടിലിൽ അടച്ചത്. പിന്നെ പരിശീലനത്തിന്റെയും മെരുക്കലിന്റെയും നാളുകൾ. പക്ഷെ മനുഷ്യൻ നിശ്ചയിച്ച ബന്ധനത്തിനു കീഴടങ്ങാൻ ആ കരിവീരൻ തയ്യാറല്ലായിരുന്നു. അഗസ്ത്യവനത്തിൽ മദിച്ചു പുളച്ചു നടന്ന അവനു ആ കാരാഗൃഹം പറ്റില്ലായിരുന്നു . ജൂൺ 16 നു മരണത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് അവൻ പോയി. അവൻ ചരിഞ്ഞു.

ഇനിയാണ് ആന്റി ക്ലൈമാക്സ്. ജീവിച്ചിരുന്ന കൊലകൊല്ലിയെക്കാൾ ശക്തനായിരുന്നു മരിച്ച കൊലകൊല്ലി.പൊടിയക്കാലാ കോട്ടൂർ നെല്ലിക്കപ്പാറ സെറ്റില്മെന്റുകളിൽ കൊലകൊല്ലി നരനായാട്ട് നടത്തിയ സമയത്ത് ഒന്നുരിയാടുക പോലും ചെയ്യാതിരുന്നവർ ചന്ദ്രഹാസമിളക്കാൻ തുടങ്ങി.കൂട്ടിലായ ആന പതിനാറാം പക്കം ചരിഞ്ഞപ്പോൾ നാട്ടിലാകെ പ്രശ്‌നമായി. ആനക്ക് വെച്ച മയക്കു വെടിയിലെ മരുന്നിന്റെ അളവിനെച്ചൊല്ലിപോലും തർക്കമുണ്ടായി. അന്നേ വരെ കൊലകൊല്ലിയുടെ വില്ലത്തരങ്ങൾ വിളമ്പിയ മാധ്യമങ്ങൾ നിന്ന നിൽപ്പിൽ യു ടേൺ എടുത്തു. കൊലകൊല്ലി എന്ന പേര് ആദ്യമായി സമ്മാനിച്ച വനവാസി സ്ത്രീ ആയ പരപ്പി പോലും കുറ്റപ്പെടുത്തപ്പെട്ടു. ആനയെ വെടി വെക്കാൻ ധൈര്യം കാണിച്ച ഫോറെസ്റ്റ് വാച്ചർ അരുണും മറ്റു ഉദ്യോഗസ്ഥരും പലപ്പോഴും പഴികേട്ടു.

ആ വനമേഖലയിലെ ജനതയെ സംബന്ധിച്ചു ഏതാണ്ട് ഒരു ദശാബ്ദം അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു കൊലകൊല്ലി. എതിരാളിക്കൊരു പോരാളിയായിയാണ് അവർ അവനെ കണ്ടത്. അവനിങ്ങിനെ നാട് നീങ്ങുമെന്ന് വനവാസികളും ഉദ്യോഗസ്ഥരും പ്രതീക്ഷിച്ചില്ല . അതൊരു വല്ലാത്ത അഭിനിവേശമായി മാറി . ഒടുവിൽ കൊലകൊല്ലി അവർക്ക് ഒരു ദൈവമായി മാറി . ആ കരിവീരനെ പേപ്പാറ വനത്തിലെ നെല്ലിക്കാപ്പാറ എന്ന സ്ഥലത്ത് കാണിക്കാർ‌ എന്ന ആദിവാസി സമൂഹത്തിന്‍റെ രീതിയിലാണ് സംസ്കരിച്ചത് . ആ സ്ഥലമിപ്പോൾ കാണിക്കാരുടെ ആരാധനാകേന്ദ്രമായി മാറി. വനവാസികളുടെ ഏതു ചടങ്ങുകൾ തുടങ്ങിയാലും കൊലകൊല്ലിക്ക് പൂജ നിർബന്ധമായി.

കൊലകൊല്ലിയും മാധ്യമങ്ങളും
സാമൂഹ്യ മാധ്യമങ്ങൾ ഇല്ലാതിരുന്ന കാലത്തായിരുന്നു കൊലകൊല്ലിയുടെ വിക്രിയകൾ. 2006 നു മുൻപ്ഏതാണ്ട് അഞ്ചു വർഷത്തോളം ഏതാണ്ട് എല്ലാ മലയാള ദിനപത്രങ്ങളുടെയും തിരുവനന്തപുരം എഡിഷന്റെ മീറ്റർ കണക്കിന് സ്ഥലം അവൻ അപഹരിച്ചു. പരപ്പി എന്ന വനവാസി സ്ത്രീ ഒരു പത്രത്തിന്റെ പ്രാദേശിക ലേഖകനോടും ചില ഫോറെസ്റ്റ്കാരോടും പറഞ്ഞ കൊലകൊല്ലി എന്ന വാക്ക് അവന്റെ പേരായി മാറുകയായിരുന്നു. പിന്നെപ്പിന്നെ കൊലകൊല്ലി പത്രങ്ങളുടെ തിരുവനന്തപുരം എഡിഷന്റെ ഐശ്വര്യമായി മാറുകയായിരുന്നു.എന്നാൽ കൂട്ടിലായ ആന ചരിഞ്ഞതോടെ എതിർ വിഭാഗം മറു വശം പിടിച്ചു. കുറ്റപ്പെടുത്തലുകൾ നിറഞ്ഞ കാലമായിരുന്നു അത്. അങ്ങിനെ താൻ പോലുമറിയാതെ വലിയൊരു മാദ്ധ്യമ വടം വലിക്കും കൊലകൊല്ലി കരണഭൂതനായി.

ഇപ്പോൾ എല്ലാ വർഷവും കൊലകൊല്ലിയെ അടക്കിയ ഇടത്ത് അവന്റെ ചരമ ദിനത്തിൽ പൂജകൾ നടക്കാറുണ്ട്. അഗസ്ത്യ വനത്തിലെ കാണിക്കാരുടെയും മറ്റു വനവാസികളുടെയും സങ്കല്പത്തിൽ അവനൊരു ദൈവമായി മാറി .മറ്റനേകം മലദൈവങ്ങൾക്കൊപ്പം അവർക്കു ആരാധിക്കുവാൻ ഒരാൾ കൂടി.

രഞ്ജിത് ജി കാഞ്ഞിരത്തിൽ

 

Tags: animal attackPREMIUMwild elephant
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies