ഹൈദരാബാദ്: ഒസ്കാർ പുരസ്കാര വേദിയിൽ തിളങ്ങിയതോടെ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് എസ്.എസ് രാജമൗലിയുടെ ആർആർആർ. എം എം കീരവാണി സംഗീത സംവിധാനം നിർവ്വഹിച്ച ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‍കർ ലഭിച്ചത്. മാർച്ച് 24-ന് പുറത്തിറങ്ങിയ ചിത്രത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിലയ്‌ക്കാത്ത അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. പല രാജ്യങ്ങളിലും ചിത്രം പ്രദർശിപ്പിച്ചു.
ഇപ്പോഴിതാ, ആർആർആർ എന്ന ബ്രഹ്മണ്ഡ ചിത്രത്തിന്റെ നിർമ്മാതാവ് ഡിവിവി ധനയ്യയുടെ അസാന്നിധ്യമാണ് വാർത്തയാകുന്നത്. ആർആർആർ ആദരിക്കപ്പെട്ട വേദിയിലൊന്നും ധനയ്യ ഇതുവരെ പ്രത്യക്ഷപ്പെടാത്തതോടെ മാദ്ധ്യമങ്ങൾ നിരവധി ഗോസിപ്പുകൾ പുറത്ത് വിട്ടു. സംഭവം ചർച്ചയായതോടെ മറുപടി നൽകുകയാണ് നിർമ്മാതാവ് ഡിവിവി ധനയ്യ. നിലവിൽ താൻ രാജമൗലിയുമായോ രാം ചരണുമായോ ആർആർആർ സിനിമയുമായി ബന്ധപ്പെട്ടവരുമായോ കാര്യമായ ബന്ധം ഇല്ലെന്നാണ് ഡിവിവി ധനയ്യ പറയുന്നത്. താൻ നിർമ്മിച്ച ഒരു ചിത്രത്തിലെ ഗാനത്തിന് ഓസ്‌കാർ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും വരും ദിവസങ്ങളിൽ ഇനിയും മികച്ച സിനിമകൾ ചെയ്യുമെന്നുമാണ് നിർമ്മാതാവ് ഡിവിവി ധനയ്യ കൂട്ടിചേർത്തു.
300 കോടിയോളം മുടക്കി നിർമ്മിച്ച ചിത്രം 1200 കോടി രൂപയിൽ അധികം കളക്ഷൻ നേടിയിരുന്നു. രൗജമൗലി ചിത്രം വിദേശത്തും മികച്ച പ്രതികരണമാണ് നേടിയത്. ഓസ്കാർ പോലുള്ള അന്താരാഷ്‌ട്ര പുരസ്കാരങ്ങൾക്ക് വേണ്ടി വലിയ തുകയാണ് ആർആർആർ അണിയറക്കാർ ചിലവഴിച്ചിരുന്നത്.
Comments