എറണാകുളം: സ്വപ്‌നയുടെ നിയമനത്തിലും ഇഡി അന്വേഷണം. സ്‌പേസ് പാർക്കിലെ സ്വപ്‌നയുടെ നിയമനത്തിൽ ഇഡി വിശദാംശങ്ങൾ തേടി. വിഷയത്തിൽ സ്‌പേസ് പാർക്ക് സ്‌പെസ്പാർക്ക് സ്‌പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു. പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പേർസ് പ്രതിനിധികൾക്കും ഇഡി നോട്ടീസ് അയച്ചു.
ഐടി വകുപ്പിന് കീഴിലുള്ള കെഎസ്‌ഐടിഎല്ലിന്റെ പദ്ധതിയായിരുന്നു സ്‌പേസ് പാർക്ക് പദ്ധതി. ഇവിടെ ഓപ്പറേഷൻസ് മാനേജരായാണ് സ്വപ്‌ന സുരേഷിനെ നിയമിച്ചത്. എം. ശിവശങ്കർ ഇടപ്പെട്ടാണ് സ്‌പേസ് പാർക്കിൽ കൺസൾറ്റന്റായി സ്വപ്നയെ നിയമിച്ചത്. 2019 കാലത്ത് കെഎസ്‌ഐടിഎൽ എംഡി ജയശങ്കർ പ്രസാദ് നടത്തിയ കൂടിക്കാഴ്ടച മാത്രമായിരുന്നു ഒരേയൊരു നിയമന നടപടി. സ്വർണക്കടത്ത് കേസ് പുറത്തുവന്നതോടെ കൺസൾട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന്റെ ജീവനക്കാരി മാത്രമാണെന്നായിരുന്നു സർക്കാരിന്റെയും സിപിഎമ്മിന്റെയും വാദം.
2019 മുതൽ ഉയർന്നുവന്നിരുന്ന ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ് ഇഡി കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച വാട്‌സ്ആപ്പ് ചാറ്റുകൾ. ശിവശങ്കർ തന്നെ നേരിട്ടാണ് നിയമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇതിൽ പങ്കുണ്ടെന്നും സ്വപ്‌ന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സിപിഎമ്മിന്റെ പ്രതിരോധമാണ് പെളിയുന്നത്.
Comments