ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് കൊടിയേറി; മണ്ണുനീർ കോരൽ ചടങ്ങ് നടന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് കൊടിയേറി; മണ്ണുനീർ കോരൽ ചടങ്ങ് നടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 12:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് കൊടിയേറി. ഉത്സവത്തിന്റെ ഭാഗമായുള്ള മണ്ണുനീർ കോരൽ ചടങ്ങ് ചൊവ്വാഴ്ച വൈകുന്നേരം നടന്നു. മിത്രാനനന്ദപുരം ക്ഷേത്രകുളത്തിലായിരുന്നു ചടങ്ങുകൾ. മാർച്ച് 25 വരെ അടിയന്തരപൂജയും കലശാഭിഷേകവും ഹോമവും നടക്കും. നാളെ ശുദ്ധി പഞ്ചകം, ധാര ഹോമം എന്നിവയും നടക്കും. 25-ന് തത്വകലശം, തത്വഹോമം എന്നിവയും നടക്കും.

മണ്ണുനീർ കോരി വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിൽ കൊണ്ടുവന്ന് തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിനെ ഏൽപിക്കുകയും തന്ത്രിയും പരികർമ്മിമാരും ചേർന്ന് മണ്ണിൽ നവധാന്യങ്ങൾ വിതറുകയും മുളയ്‌ക്കുന്ന ധാന്യങ്ങൾക്ക് നിത്യവും പൂജ നടത്തുകയുമാണ് ചെയ്യുന്നത്. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദ്രവ്യ കലശം നടത്തുന്നതിന് ഉത്സവ കൊടിയേറ്റിന് ഏഴു ദിവസം മുന്നേ നവധാന്യങ്ങൾ മുളപ്പിക്കുന്നതിലേക്കായി മിത്രാനന്ദപുരം കുളത്തിൽ നിന്ന് മണ്ണും നീരും കോരുന്ന ഭക്തി നിർഭരമായ ചടങ്ങാണ് മണ്ണുനീരു കോരൽ ചടങ്ങ്.

ഉത്സവത്തിന്റെ താന്ത്രിക ചടങ്ങുകളുടെ ആരംഭം കൂടിയാണിത്. സന്ധ്യാ ദീപാരാധനയ്‌ക്കു ശേഷം ഒറ്റക്കൽ മണ്ഡപത്തിലെ സോപാനക്കല്ലിൽ പാണി വിളക്ക് തെളിച്ചു ചടങ്ങുകൾ തുടങ്ങും. പാണി കൊട്ടിന്റെ അകമ്പടിയിൽ ആഴാതി ഭണ്ഡാരക്കുടവും ചുമലിലേന്തി കിഴക്കേ നടയിൽ എത്തി കൊടിമരമണ്ഡപത്തിന് ചുറ്റും പ്രദക്ഷിണം നടത്തും.ശേഷം തീവെട്ടിയും, നാഗസ്വരവും പാണിവിളക്കുകളും അകമ്പടിയായി പടിഞ്ഞാറേ നട വഴി പുറത്തിറങ്ങി മിത്രാനന്തപുരത്തിന്റെ കിഴക്കേ കുളപ്പുരയിൽ എത്തി ഭണ്ഡാരക്കുടം ചുമലിൽ വച്ച് കുളത്തിൽ മുങ്ങി മണ്ണും നീരും കോരും. തിരികെ ക്ഷേത്രത്തിനകത്തു കയറി മണൽ മാറ്റി കുടം സോപാനക്കല്ലിൽ വച്ച് വണങ്ങും.

പിന്നീട് തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാട് മുളയറപ്പുരയിലെ മുളപാലികയിൽ മണ്ണുംനീരും നിറച്ച് നവധാന്യം വിതറും. കൊടിയേറ്റ് ദിവസം രാവിലെ വീണ്ടും മണ്ണുനീർ കോരി ഒരിക്കൽ കൂടി മുളയിടും. ദിവസപൂജകൾക്ക് ശേഷം മുളയിട്ട നവധാന്യം പള്ളിവേട്ട ദിവസം പുറത്തെടുക്കും. മിത്രാനന്ദപുര ക്ഷേത്ര കുളത്തിന്റെ അടിമണ്ണ് പന്നി (വരാഹം) കുത്തിയതാണെന്നും, വരാഹം മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നായതിനാൽ ആ മണ്ണ് ചടങ്ങിന് എടുക്കുന്നു എന്നൊരു ഐതീഹ്യമുണ്ട്.

Tags: Sree Padmanabhaswamy Temple
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies