ചെന്നെെ: തമിഴ്നാട്ടിലെ പടക്കശാലയിൽ വൻ സ്ഫോടനം. കാഞ്ചീപുരം കുരുവിമലയ്‌ക്ക് സമീപമുള്ള പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. 15-ലധികം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. പടക്കശാലയുടെ പുറത്ത് ഉണക്കാനിട്ട പടക്കങ്ങളാണ് ആദ്യം കത്തിയത്. ഇവിടെ നിന്നും പടക്കശാലയിലേയ്‌ക്കും തീ പടരുകയായിരുന്നു.
നരേന്ദ്രകുമാർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പടക്കശാലയാണ് സ്ഫോടനത്തിൽ തകർന്നത്. നാല്പത്തിലധികം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. സ്‌ഫോടനത്തിൽ നാല് കെട്ടിടങ്ങൾ പൂർണമായും തകർന്നു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. പരിക്കേറ്റവരിൽ പത്തോളം പേരുടെ നില അതീവ ഗുരുതരമാണ്.
തകർന്ന കെട്ടിടത്തിനടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് ഇരുപത് പേരെ രക്ഷപ്പെടുത്തിയത്. ജില്ലാ കളക്ടർ, ഡിഐജി, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവർ അപകടം നടന്ന സ്ഥലം സന്ദർശിച്ചു. ചൂട് കനത്തതോടെ തമിഴ്നാട്ടിലെ പടക്കശാലകളിൽ അപകടങ്ങൾ പതിവാണ്.
















Comments